മംഗൾസൂത്ര ധരിക്കുന്നത് തന്നെ സംബന്ധിച്ചെടുത്തോളം പ്രത്യേക നിമിഷം : പ്രിയങ്ക ചോപ്ര
സൗന്ദര്യം, അഭിനയമികവ്, വ്യക്തിത്വം എന്നിവകൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ വോഗിന്റെ കവർ ചിത്രത്തിൽ പ്രിയങ്ക മംഗൾസൂത്ര ധരിച്ച ചിത്രത്തിന് നേരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. വിവാഹശേഷം മംഗൾസൂത്ര പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രിയങ്ക പാട്രിയാർക്കിയെ പിന്തുണയ്ക്കുകയാണെ ന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ താരം അതിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
” ഞാൻ ആദ്യമായി മംഗൽസൂത്ര ധരിച്ചത് ഓർമ്മയുണ്ട്. തന്നെ സംബന്ധിച്ചെടുത്തോളം അതൊരു പ്രത്യേക നിമിഷമാണ്. അതേസമയം ഒരു ആധുനിക വനിതയെന്ന നിലയിൽ അതുണ്ടാക്കുന്ന അനന്തരഫലങ്ങളും താൻ തിരിച്ചറിയുന്നു. ശരിക്കും മംഗൽസൂത്ര ധരിക്കുന്നത് താൻ ഇഷ്ടപ്പെടുന്നുണ്ടോ? അത് വളരെയധികം പാട്രിയാർക്കലാണോ? പക്ഷേ അതേ സമയം ഞാൻ ഇവയ്ക്കെല്ലാം മധ്യത്തിൽ നിൽക്കുന്ന തലമുറയാണ്.
പരമ്പരാഗതമായ ആചാരങ്ങളെ നിലനിർത്തുന്നതിനൊപ്പം അവനവൻ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് തിരിച്ചറിയുകയുമാണ് പ്രധാനം. അടുത്ത തലമുറയിലെ പെൺകുട്ടികൾ ഇക്കാര്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുമോയെന്ന് നമുക്ക് നോക്കിക്കാണാം ” പ്രിയങ്ക പറയുന്നു.എന്നിരുന്നാലും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

