സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവി ‘റുബ’ത്തിലെ നായികയായി പാര്‍വ്വതിനായര്‍
സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവി ‘റുബ’ത്തില്‍ നായികയെ പ്രഖ്യാപിച്ചു. നടിയും മോഡലുമായ പാര്‍വ്വതിനായര്‍ ആണ് ചിത്രത്തിലെ നായിക. മോഹന്‍ രാജയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച കെ.സെല്‍വന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റുബം.
സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് റുബം. നിര്‍മ്മാതാവിന് തിരക്കഥ ഇഷ്ടമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്ന് കെ.സെല്‍വന്‍. നായികയെത്തേടിയുള്ള അന്വേഷണത്തില്‍ ചെന്നെത്തിയത് പാര്‍വ്വതി നായരില്‍ ആണ്. ചിത്രത്തിലെ പ്രധാനകഥാന കഥാപാത്രത്തിന് വേണ്ടഗുണങ്ങളെല്ലാം പാര്‍വ്വതി നയര്‍ക്കുണ്ട് കെ. സെല്‍വന്‍ കൂട്ടിചേര്‍ക്കുന്നു.
ബോളിവുഡ് താരം ഫ്രഡി ദാരുവാലയാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഫ്രഡിയുടെ ആദ്യ തമിഴ്പടമാണ് റുബം. അടുത്തവര്‍ഷം ജനുവരി ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.ഗ്രിബാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതവംവിധായകന്‍.സുദര്‍ശന്‍ ശ്രീനിവാസനാണ് റുബത്തിന്‍റെ ക്യാമറ