വൈബ്രന്റ് പർപ്പിൾ ലെഹംഗയിൽ സുന്ദരിയായി പ്രിയങ്ക നായർ

സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം പ്രിയതാരം പ്രിയങ്ക നായരുടെ ഫോട്ടോഷൂട്ടാണ്. വൈബ്രന്റ് പർപ്പിൾ നിറത്തിൽ ഉള്ള ലെഹംഗയിൽ അതീവ സുന്ദരി ആയാണ് താരത്തിന്റെ വരവ്. ഡിപി ലൈഫ്സ്റ്റൈൻ ഹബിന്റെ വെസ്റ്റ് വോഗ് എന്ന സീരിസിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടാണിത്. പുതിയ ലുക്ക് ആരെയും കണ്ണഞ്ചിപ്പിക്കുന്നതാണ്.

പ്രശസ്ത ഡിസൈനർ അനു നോബിയാണ് ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ അറ്റയറിൽ വെസ് റ്റേൺ പരീക്ഷണമാണ് നടത്തിയിരിക്കുന്നത്.

ട്രാൻസ് പരന്റ് നെക്ലൈനും സിൽവറും ക്രിസ്റ്റലും ഉപയോഗിച്ചുള്ള ഹെവി വർക്കുകളുംലെഹംഗയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ഒപ്പം വിന്റേജ് സ്റ്റൈലിലുള്ള മേക്കപ്പും ഹെയർസ്റ്റൈലുമാണ് നൽകിയിരിക്കുന്നത്.ചിത്രങ്ങൾ പകർത്തിയത് അരുൺ ദേവ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *