പഫ് ഹെയര്‍ സ്റ്റൈല്‍ നിങ്ങള്‍ പരീക്ഷിച്ചോ..?
സ്റ്റൈലായി നടക്കുക എന്നത് ഡ്രസ്സിംഗില്‍ മാത്രം ശ്രദ്ധിക്കുക എന്നതില്‍ അര്‍ത്ഥമല്ല. ഡ്രസ്സിന് മാച്ചാവുന്ന ആസസ്സറീസിനൊപ്പം ഹെയര്‍ സ്റ്റൈല്‍ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്.ഹെയര്‍ സ്റ്റൈലില്‍ പഫ് തീര്‍ക്കുന്നത് ഇപ്പോള്‍ ട്രന്‍റാണ്. പഫ് സ്റ്റൈൽ ക്രിയേറ്റ് ചെയ്താൽ നിങ്ങളുടെ ലുക്ക് തന്നെ മാറും.
പല സ്റ്റൈലിലായി പഫ് സ്റ്റൈൽ സെറ്റ് ചെയ്യാം. ഫോക്സ് പഫ്, അപ്ടു പഫ്, ഹാഫ് അപ് പഫ്, ലൂസ് പഫ്, ഫങ്കി പഫ്, പഫ്puff പോണിടെയിൽ, സെക്സി ഹൈ ക്രൗൺ പഫ് തുടങ്ങിയ സ്റ്റൈലുകൾ പരീക്ഷിക്കാം. സ്വന്തം ഹെയർ കട്ട്, ടെക്സ്ചർ, മുഖത്തിന്‍റെ ഷെയിപ്പ് എന്നിവക്ക് അനുസരിച്ചായിരിക്കണം പഫ് സ്റ്റൈൽ തിരഞ്ഞെടുക്കേണ്ടത്.
ഫോക്സ് പഫ് സ്റ്റൈൽ പൊതുവേ കറുത്തിരുണ്ട മുടിയിലാണ് യോജിക്കുക. മുടി ഒരേ ലെവലിൽ കട്ട് ചെയ്തിടുന്നവർക്കും ഈ സ്റ്റൈൽ ഇണങ്ങും. അപ്ടു പഫ് ഓവൽ ഷെയ്പ് മുഖക്കാർക്കാണ് യോജിക്കുക. എന്നാൽ ചുരുണ്ട മുടിയിൽ ഈ സ്റ്റെൽ ബുദ്ധിമുട്ടാണ്.
ഹാഫ് അപ് പഫ് ആണ് ഇപ്പോഴത്തെ പോപ്പുലർ സ്റ്റൈൽ. ഭൂരിഭാഗവും ഈ സ്റ്റൈലാണ് അവലംബിക്കുന്നത്. എല്ലാത്തരം മുഖത്തിനും ഇണങ്ങുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നേർത്ത മുടിയിലും ഈ ഹെയർ സ്റ്റൈൽ അനായാസം തീർക്കാം.പഫ് ഹെയർ സ്റ്റൈൽ ഏത് ലംങ്തിലുമുള്ള മുടിയ്ക്കും ഇണങ്ങും. മുടി തീരെ ചെറുതായാലും നീളമുള്ളതായാലും ഈ സ്റ്റൈൽ നന്നായി ഇണങ്ങും. മുഖത്തിന് അനുസരിച്ച് പഫ് തയ്യാറാക്കുമ്പോൾ മുഖത്തിന്‍റെ ആകൃതിയും കൂടി കണക്കിലെടുക്കണം.
വട്ടമുഖത്തിന് ബാലൻസ്ഡ് സൗന്ദര്യം പകരാൻ മുടിയുടെ നടുഭാഗം പൊക്കിയും ഇരുവശങ്ങൾ ഒതുക്കിയും ഹെയർ സെറ്റ് ചെയ്യാം.ഓവൽ ഷെയ്പ് ഫേയ്സിന് മുൻവശത്തെ മുടി ഒരു പോലെയായിരിക്കണം.നീണ്ട മുഖം അൽപം വീതിയുള്ളതായി തോന്നിപ്പിക്കാൻ മധ്യഭാഗത്ത് താഴെനിന്നും വശങ്ങളിൽ നിന്ന് മുകളിലേക്കും പഫ് തയ്യാറാക്കാം.
പഫ് തയ്യാറാക്കാൻ മുടി ബാക്ക് കോമ്പ് ചെയ്ത് ഹെയർ സ്പ്രേ ചെയ്ത് സെറ്റ് ചെയ്യാം.
മുടി സ്ട്രെയിറ്റും സിൽക്കിയുമാണെങ്കിൽ മുടി ചീകേണ്ട കാര്യമില്ല. കൈ കൊണ്ട് ഷെയ്പ് നൽകി പിൻ ചെയ്താൽ മതി.
മുടി പരുപരുത്തതാണെങ്കിൽ അതിൽ റെഡിമെയ്ഡ് ബൺ വെച്ചാൽ മതി. ഇത്തരം മുടിയിൽ നാച്ചുറൽ സ്റ്റൈൽ തീർക്കാൻ ബുദ്ധിമുട്ടാണ്.മുടിയിൽ നല്ല ക്വാളിറ്റിയുള്ള ഹെയർ സ്പ്രേയോ ജെല്ലോ പുരട്ടുക. അല്ലെങ്കിൽ മുടിയ്ക്ക് ഡാമേജ് ഉണ്ടാക്കും.
പേം ചെയ്ത മുടിയിൽ കണ്ടീഷണറോ മൂസോ ഉപയോഗിക്കാം.