പുളിസാദം
- വേവിച്ച പൊന്നരി .പൊന്നിയരി – മൂന്നു കപ്പ്,
2.നല്ലെണ്ണ / വെളിച്ചെണ്ണ – അരക്കപ്പ്
3.കടുക് – ഒരു ചെറിയ സ്പൂണ്‍
4 വറ്റൽമുളക് – നാല്, മുറിച്ചത്
പച്ചമുളക് – ആറ്
സവാള – ഒരു ചെറുത്
5.ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
6.വാളൻപുളി – ഒരു വലിയ നാരങ്ങാവലുപ്പത്തിലെടുത്തു മുക്കാൽ കപ്പ് വെള്ളം ചേർത്തു പിഴിഞ്ഞത്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം സവാളയും പച്ചമുളക് ,വറ്റല്‍ മുളക് (ചേരുവ 4) വഴറ്റുക,
ഇതിലേക്ക് അഞ്ചാമത്തെ ചേരുവ(ഉലുവപ്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ്) ചേർത്തിളക്കി, പുളി പിഴിഞ്ഞതും ചേർത്തു വറ്റിച്ചെടുക്കുക.ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിച്ചു ചൂടോടെ വിളമ്പുക.