കമലിന് പിറന്നാള്‍ സമ്മാനമൊരുക്കി വിക്രം ടീം
കമൽഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് ‘വിക്രം’മിന്‍റെ അണിയറപ്രവര്‍ത്തകര്‍. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘വിക്രം’. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിക്രം ടീം. ഇന്നാണ് കമൽഹാസന്റെ 67മത്തെ ജന്മദിനം.
താരനിർണ്ണയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമൽഹാസനൊപ്പം നൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരെയ്‍ൻ, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രത്തിൻറെ നിർമ്മാണം.പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.