പുത്തനമ്പലത്തപ്പൻ ഭക്തിഗാനവുമായി ജി.കണ്ണനുണ്ണി
പുത്തനമ്പലത്തപ്പന് പുത്തൻ ഭക്തിഗാനവുമായി ജി.കണ്ണനുണ്ണി. ഒരു കാവടി ആടുന്നത് പോലെ ആസ്വദിക്കാവുന്ന മുരുക ഭക്തിഗാനം മെയ് പത്താംതീയതി പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രത്തിൽ വച്ച് നടക്കുന്ന നവചണ്ഡികാ ഹോമ വേദിയിൽ അമ്പലത്തിന് സമർപ്പിക്കുമെന്ന് ജി. കണ്ണനുണ്ണി പറഞ്ഞു.
ഗാനത്തിൻ്റെ രചനയും,സംഗീതവും നിർവഹിച്ചിരിക്കുന്നത് ജി.കണ്ണനുണ്ണിയാണ്. റെനീഷ് അത്തോളിയാണ് ആലാപനം. മാസ്റ്റർ.അപ്പുണ്ണിയാണ് പുത്തനമ്പലത്തപ്പൻ ഭക്തിഗാനത്തിൻ്റെ നിർമ്മാണം.
‘പുത്തനമ്പലത്തുവാഴും എൻ്റെയീശ്വര
പൊന്മയിൽ പുറത്തെഴുന്ന മുരുകനെ ഹര
ജീവിതക്കയത്തിലാണ്ട് മുങ്കിടുമ്പോഴും
വഴിതെളിച്ചു കരകയറ്റുമയ്യൻ സോദരാ..’
എന്ന് തുടങ്ങുന്ന ഗാനം ഓരോ മുരുക ഭക്തനെയും ആനന്ദ ലഹരിയിൽ ആറാടിക്കും
മലയാളത്തിലെ ആദ്യത്തെ ആക്കാപ്പെല്ല രൂപത്തിലുള്ള ഭക്തി ഗാനം ആളൊഴിഞ്ഞ സന്നിധാനം ഉൾപടെ ഒരുപിടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിക്ക് ആദരം അർപിച്ച് മണിയോണം എന്ന പേരിൽ ഇറക്കിയ ഗാനവും ശ്രദ്ധേയമായിരുന്നു.ജി.കണ്ണനുണ്ണി എഴുതിയ മ്മള് ഒരു കഥ പറയട്ട് എന്ന ബാലസാഹിത്യ പുസ്തകത്തിന് കഴിഞ്ഞ വർഷത്തെ യു. എ ഖാദർ പുരസ്കാരവും ലഭിച്ചു.
ബാലസാഹിത്യകാരൻ,റേഡിയോഅവതാരകൻ,മിമിക്രികലാകാരൻ,അധ്യാപകൻ,പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ജി.കണ്ണനുണ്ണി ആലപ്പുഴ സ്വദേശിയാണ്.
അനൂസ് ഹെർബ്സ് സി ഇ ഒ കൂടിയായ അനു കണ്ണനുണ്ണിയാണ് ഭാര്യ. മകൻ അപ്പുണ്ണി ജൂനിയർ മോഡൽ ഇൻ്റർനാഷണൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സെക്കൻ്റ് റണ്ണറപ്പ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.