റാഗി അട
റെസിപ്പി മീര
അവശ്യസാധനങ്ങള്‍
1)റാഗിപ്പൊടി / പുല്ലു പൊടി – 1കപ്പ്
2)വെള്ളം -ആവശ്യത്തിന്
3)ഉപ്പ്
പാത്രത്തിൽ വെള്ളം വെച്ച് ചൂടായാൽ ഉപ്പിട്ട് റാഗി പൊടി ചേർത്ത് പത്തിരിക്ക് വാട്ടുന്നതു പോലെ വാട്ടി ഒരു പാത്രത്തിലേക്കിട്ട് ചൂടോടു കൂടെ നന്നായി കുഴച്ചു വെക്കുക.
ഫില്ലിംഗിന്
4)തേങ്ങ ചിരകിയത് ആവശ്യത്തിന്
5)ശർക്കര ചീകിയത് ആവശ്യത്തിന്
6)ഏലക്കാപ്പൊടി ആവശ്യത്തിന്
മുകളില്‍ പറഞ്ഞ മൂന്ന് ചേരുവകളും നന്നായി മിക്സ് ചെയ്തെടുക്കുക. ചെറുതായി കീറിയെടുത്ത വാഴയിലയില്‍ നാരങ്ങാ വലിപ്പമുള്ള ഉരുളയെടുത്ത് വെള്ളം തൊട്ടു നൈസാക്കി പരത്തി ഫില്ലിംഗ് വെച്ച് മടക്കുക. ചൂടാക്കി വെച്ച ഇഡ്ഡലി ചെമ്പിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ടവും ഹെൽത്തിയുമായ റാഗി അട തയ്യാർ.