സ്ത്രീധനം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി വിട്ടുനല്‍കി പെണ്‍കുട്ടി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
വിവാഹത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്കി പിതാവും പുത്രിയും രാജ്യത്തിന് മാതൃകയായി. രാജസ്ഥാനിലെ ബാർമർ നഗരത്തിലാണ് ജനങ്ങളുടെ കൈയ്യടി നേടിയ സംഭവം നടന്നത്. അഞ്ജലി കൻവാര്‍ തന്റെ സ്ത്രീധനത്തുക ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാന്‍ പിതാവ് കിഷോര്ഖാനോട് ആവശ്യപ്പെടുകയായിരുന്നു.
നവംബർ 21നാണ് അജ്ഞലി പ്രവീൺ സിംഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകണമെന്ന് ആവശ്യപ്പെട്ടു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന അഞ്ജലിയുടെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.മകളുടെ ആഗ്രഹമനുസരിച്ച് കിഷോർ കുമാർ കാനോദ് പ്രവർത്തിക്കുകയും സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു.
വിവാഹചടങ്ങിനെത്തിയ അതിഥികൾക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്ജലി അറിയിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് എല്ലാവരും അഞ്ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്.