സ്വർണ്ണം പൂശിയ മോമോ
വെറൈറ്റിക്കായി ചിലർ ഭക്ഷണ സാധനങ്ങളിൽ സ്വർണം പൂശാറുണ്ട്. ബിരിയാണി, ഐസ് ക്രീം, ബർഗർ, വടാപാവ് തുടങ്ങിയവയയ്ക്ക് ഇപ്പോൾ ‘റിച്ച്’ ട്രീറ്റ്മെന്റ് കിട്ടിയിട്ടുണ്ട്. എന്നാൽ നേപ്പാളിൽ നിന്നും ഇന്ത്യയിലെത്തിയ മോമോയില്ലേ, ഇതിന്റെ സ്വർണം പൂശിയ ‘റിച്ച്’ പതിപ്പിനെപ്പറ്റി അറിയാമോ? മുംബൈയിലാണ് ഇതുള്ളത്. ബാഹുബലി ഗോൾഡ് മോമോയെയാണ് അവിടെ ഭാവനവൽക്കരിച്ചിക്കുന്നത്.
വലിപ്പത്തിൽ വളരെ വലുതാണ് ബാഹുബലി ഗോൾഡ് മോമോ. രണ്ട് കിലോയോളം ഭാരമുള്ള ബാഹുബലി ഗോൾഡ് മോമോയെപ്പറ്റി ഫുഡ് ബ്ലോഗ്ഗറായ ദിശ (വാട്ട്എഫുഡിഗേൾ) ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ബാഹുബലി ഗോൾഡ് മോമോ ഇപ്പോൾ ശ്രദ്ധിക്കപ്പെടാൻ കാരണം. “ഇന്ത്യയിൽ ഇത് ആദ്യം. 2 കിലോഗ്രാം ഭാരമുള്ള ഈ കൂറ്റൻ മോമോയിൽ രുചികരമായ പച്ചക്കറികളും മോസറെല്ല ചീസും ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണ്ണവും നിറച്ചിരിക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് തരം സോസുകൾ, ഒരു മയോ ഡിപ്പ്, ഓറഞ്ച് പുതിന മോയീറ്റോ, മധുരത്തിന് രണ്ട് ചെറിയ ചോക്ലേറ്റ് മോമോ എന്നിവയടങ്ങുന്നതാണ് ബാഹുബലി ഗോൾഡ് മോമോ. 6 മുതൽ 8 പേർക്ക് ഇത് കഴിക്കാം എന്ന് ദിശ പറയുന്നു. 1299 രൂപയാണ് ബാഹുബലി ഗോൾഡ് മോമോയുടെ വില.
2021 മാർച്ച് മാസത്തിൽ ഫുഡ് ബ്ലോഗ്ഗർ അക്ഷിത് ഗുപ്ത ഇന്ത്യയിലെ ഏറ്റവും വലിയ മോമോ എന്ന വിശേഷണവുമായി ഡൽഹിയിൽ നിന്നുള്ള ഒരു മോമോയെ പുറത്ത് കൊണ്ട് വന്നിരുന്നു. ഡൽഹിയിലെ ഇൻഡി മോമോ എന്ന കടയിൽ ഉള്ള ഈ മോമോ സാധാരണ വലിപ്പമുള്ള പത്ത് മോമോകളുടെ വലിപ്പമുണ്ട് ഇതിന്.