സസ്പെന്‍സുകള്‍ ഒളിപ്പിച്ച് രജനി ചിത്രം ജയിലര്‍ 2
ചിത്രം 2026 ഓഗസ്റ്റില്‍ റിലീസ് ചെയ്യും
രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍ 2’. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ ജയിലര്‍ 2 വില്‍ നടി വിദ്യ ബാലനും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും. ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
2023 ലാണ് ജയിലറിന്റെ ആദ്യ ഭാഗം പുറത്തുവന്നത്. 200 കോടി ചിത്രം തിയറ്ററുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. ജയിലര്‍ 2 വിലും മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, നന്ദമൂരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജയിലര്‍ 2 വില്‍ നടന്‍ വിനായകനും ഉണ്ടാകുമെന്നാണ് വിവരം.

