അമലാപോളിന്റെ രഞ് ജിഷ് ഹി സഹി : ടീസർ പുറത്ത്
എഴുപതുകളിലെ ബോളിവുഡിന്റെ കഥപറയുന്ന അമലാപോൾ പ്രധാനവേഷത്തിലെത്തുന്ന രഞ് ജിഷ് ഹി സഹിയുടെ ടീസർ പുറത്തുവിട്ടു. പുഷ്പദീപ് ഭരദ്വാദ് സംവിധാനം ചെയ്യുന്ന ഹിന്ദി സീരിയസാണിത്.
ദിവ ആമ്നാ എന്ന കഥാപാത്രമായാണ് അമലാപോൾ എത്തുന്നത്. അമൃത പുരിക്, താഹിർ രാജ് ഭാസിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സീരീസിൽ സംവിധായകന്റെ വേഷം കൈകാര്യം ചെയ്യുന്നത് താഹിർ രാജ് ഭാസിനാണ്. സംവിധായകനായ നായകകഥാപാത്രം ഒരു നടിയെ പ്രണയിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കഥയുടെ പശ്ചാത്തലം. സീരിയസ് എന്നു മുതൽ സംപ്രേഷണം തുടങ്ങുമെന്ന വിവരങ്ങൾ അടിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
നിർമ്മാതാവ് : മഹേഷ് ഭട്ട്, സഹ നിർമ്മാതാവ് : സാക്ഷി ഭട്ട്, പ്രൊഡക്ഷൻ ഡിസൈൻ: നിലേഷ് വാഘ്, ഛായാഗ്രഹണം : സുമിത് സമാദ്ദാര്‍