കുറഞ്ഞവിലയ്ക്ക് റില്‍മിയുടെ അടിപൊളി നെക്ക്ബാന്‍റ്

റിയൽമിയിൽ നിന്നുള്ള പുതിയ ഇയർഫോൺ മോഡലാണ് Realme TechLife Buds N100.”മാഗ്നറ്റിക് ബ്ലൂടൂത്ത് കണക്ഷൻ” ഫീച്ചർ പുതിയ നെക്ക്ബാൻഡിലുണ്ട്.Realme TechLife Buds N100 നെക്ക്‌ബാൻഡ് ഇയർഫോണിന് 1,299 രൂപയാണ് വില. പ്രാരംഭ ഓഫറുകൾ ഒന്നും ഇല്ലാതെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Realme TechLife Buds N100 കറുപ്പ്, ഗ്രേ നിറങ്ങളിലാണ് വരുന്നത്. നെക്ക്ബാൻഡിന്റെ ആദ്യ വിൽപ്പന മാർച്ച് 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയും റിയൽമിയുടെ ഓൺലൈൻ സ്റ്റോർ വഴിയും നടക്കും.

പുതിയ ടെക്‌ലൈഫ് ബഡ്‌സ് എൻ 100 ഇയർഫോണുകൾ നെക്‌ബാൻഡ് സ്റ്റൈലിൽ ആണ് വരുന്നത്. Realme TechLife Buds N100 ഒരു 9.2mm ഡൈനാമിക് ബാസ് ഡ്രൈവറുമായാണ് വരുന്നത്. ബ്ലൂടൂത്ത് 5.2 കണക്ഷനിലൂടെ Android, iOS എന്നിവയിൽ ലഭ്യമായ Realme Link ആപ്പ് വഴി നിങ്ങൾക്ക് ബട്ടൺ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാനും നെക്ക്‌ബാൻഡിലെ മറ്റ് കാര്യങ്ങൾ മാറ്റാനും കഴിയും

Leave a Reply

Your email address will not be published. Required fields are marked *