റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിലെത്തി; അതിശയിപ്പിക്കുന്ന ഫിച്ചേഴ്സും വിലയും
ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലേക്ക് വരുന്ന ആദ്യ നോട്ട് 11 സിരീസ് സ്മാർട്ട്ഫോൺ ആണിത്. നോട്ട് 10 ടി 5 ജി ക്ക് ശേഷം റെഡ്മിയിൽ നിന്നുള്ള രണ്ടാമത്തെ 5 ജി സ്മാർട്ട് ഫോൺ ആണിത്. 90 Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC , 33 വാട്സ് പ്രോ ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകൾ .
ചൈനയിൽ അവതരിപ്പിച്ച നോട്ട് 11ന്റെ അതേ രൂപകൽപ്പനയും സവിശേഷതകളും ഇന്ത്യയിലെ പുതിയ റെഡ്മി ഫോണിനുണ്ട്. ഇന്ത്യയിൽ ഇതിന് മറ്റൊരു പേരാണെന്ന് മാത്രം. 2021 ഡിസംബർ 7 മുതൽ സ്മാർട്ട് ഫോൺ വിപണിയിലെത്തും. ഉപഭോക്താക്കൾക്ക് ആയിരം രൂപ ലാഭം ലഭിക്കുന്ന പ്രത്യേക ഓഫർ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ കുറച്ചു വിൽപ്പനക്ക് മാത്രമേ ഇത് ലഭിക്കൂ.
ഹോൾ പഞ്ച് കട്ട് ഔട്ടുള്ള ഒരു അഡാപ്റ്റീവ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. വെർച്ച്വൽ റാം എക്സ്റ്റൻഷൻ ടെക്നോളജിയും ഫോണിൽ ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. സെൽഫികൾക്കായി 16 മെഗാപിക്സൽ ഉണ്ട്. 33 വാട്സ് പ്രോ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 എം എ എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയൻറ്റിന് 16999 രൂപയിൽ തുടങ്ങുന്നു. 6 ജിബി സ്റ്റോറേജ് വേരിയൻറ്റിന് 17999 രൂപയും.