ലോകത്തിലെ ആദ്യ ‘സംസ്കൃതം ഒ ടി ടി പ്ലാറ്റ്ഫോം’ വരുന്നു.

ദൃശ്യവിസ്മയങ്ങളുടെ കലവറയൊരുക്കി ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധേയമാകുമ്പോള്‍ ലോകത്ത് ആദ്യമായി സംസ്കൃതം ഭാഷയ്ക്ക് പ്രാധാന്യം ഒരുക്കി ‘സംസ്കൃതം ഒ ടി ടി പ്ലാറ്റ്ഫോം’ വരുന്നു. ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ പി കെ അശോകന്‍റെ നേതൃത്വത്തിലാണ് സംസ്കൃതം ഒ ടി ടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്കൃതം സിനിമകള്‍, സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങി സംസ്കൃതം ഭാഷയിലൊരുങ്ങുന്ന എല്ലാ ദൃശ്യകലകളും ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും. പതിനഞ്ചിലധികം സിനിമകളും സ്പെഷ്യല്‍ പരിപാടികളുമായി ലോക സംസ്കൃത ദിനമായ ഓഗസ്റ്റ് 22 ന് സംസ്കൃതം ഒ ടി ടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കും.പി ആര്‍ സുമേരന്‍(പി ആര്‍ ഒ)

Leave a Reply

Your email address will not be published. Required fields are marked *