ജോജിയായി പകർന്നാടി ഫഹദ് ഫാസിൽ
ജി.കണ്ണനുണ്ണി
ഫഹദും, ദിലീഷ് പോത്തനും, ശ്യാം പുഷ്കറും ഒത്തുചേർന്നപ്പോൾ വീണ്ടും പ്രേക്ഷകന് “ജോജി”യിലൂടെ സമ്മാനിക്കുന്നത് നല്ലൊരു ദൃശ്യാനുഭവം തന്നെയാണ്.
ഷേക്ക്സ്പിയറിന്റെ മാക്ക്ബത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വന്ന ജോജി എന്ന ചിത്രം ഫഹദ് ഫാസിലിന്റെ ജോജിയായുള്ള പകർന്നാട്ടം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടും .
അത്യാർത്തിയും,സ്വാർത്ഥതയും എല്ലാംകൊടികുത്തി വാഴുന്ന വർത്തമാന കാലത്തിൽ സ്വത്തിനും, അധികാരത്തിനും, സുഖജീവിതത്തിനുമായി രക്തബന്ധങ്ങൾപോലും മറക്കുന്ന ജോജിമാരെ നമുക്ക് പലരിലും കാണാം.
ബാബുരാജിന്റെ ജോമോൻ എന്ന കഥാപാത്രവും,സണ്ണിയുടെ പനച്ചേൽ കുട്ടപ്പനെന്ന കഥാപാത്രവും, ഉണ്ണിമായയുടെ ബിൻസി എന്ന കഥാപാത്രവും, ഡോക്ടറായി ഷമ്മി തിലകനുമെല്ലാം ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്
ഓരോ കഥാപാത്രവും കഥാസന്ദർഭങ്ങളും സിനിമയ്ക്ക് ശേഷവും മനസിൽ തെളിയുന്നു. മോശമല്ലാത്ത ദൃശ്യാനുഭവം തന്നെയാണ് ഒ ടി ടി റിലീസായി എത്തിയ ജോജി എന്ന ചിത്രം.