യുദ്ധ വിമാനം പറത്താന്‍ സാനിയ മിര്‍സ

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാന പൈലറ്റ് പറത്തുന്ന ആദ്യ മുസ്ലീം വനിതയെന്ന ബഹുമതി സാനിയ മിർസയ്ക്ക് സ്വന്തം . നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ 149-ാം റാങ്കോടെയാണ് സാനിയ ഫ്‌ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്. ഉത്തർപ്രദേശിൽ യുദ്ധവിമാന പൈലറ്റ് ആകുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.


യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ അവാനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനം. ദേഹത് കോട്വാലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ജസോവർ എന്ന ചെറിയ ഗ്രാമത്തിലാണ് സാനിയ താമസിക്കുന്നത്. ഹിന്ദി മീഡിയം സ്‌കൂളിൽ പഠിച്ച സാനിയ 27ന് പൂനെയിൽ നാണൽ ഡിഫൻസ് അക്കാദമിയിൽ ചേരും. സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിലാണ് എൻഡിഎ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.

യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയാണ് സാനിയ. , നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും ആകെ 400 സീറ്റുകൾ ഉണ്ടായിരുന്നു, അതിൽ 19 സീറ്റുകൾ സ്ത്രീകൾക്കായിരുന്നു. അതേസമയം, ഇതിൽ രണ്ട് സീറ്റുകൾ യുദ്ധവിമാന പൈലറ്റുമാർക്കായി നീക്കിവച്ചിരുന്നു. ഈ രണ്ട് സീറ്റുകളിൽ ഒന്ന് സാനിയ മിർസ ഉറപ്പിച്ചു.

സാനിയയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും സെഞ്ചൂറിയൻ അക്കാദമിയ്ക്കും നൽകുന്നുവെന്ന് സാനിയ പറയുന്നു.ഉത്തര്‍പ്രദേശ് മിർസാപൂർ സ്വദേശിയായണ് സാനിയ മിര്‍സ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!