മനുഷ്യൻ കൂട്ടവംശനാശത്തിലേക്കോ….
നാൽപത്തിയഞ്ച് കോടി വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അഞ്ച് കൂട്ടവംശനാശങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഗവേഷകർ. ഇത് സാധാരണയായി 75 ശതമാനം ജീവജാലങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ നശിപ്പിക്കുന്ന ദുരന്തങ്ങളായിട്ടാണ് നിർവചിക്കപ്പെടുന്നത്. ചില ശാസ്ത്രജ്ഞർ പറയുന്നത് മനുഷ്യർ ആറാമത്തെ കൂട്ടവംശനാശത്തിലേക്ക് പ്രവേശിച്ചു എന്നാണ്.
ബയോളജിക്കൽ റിവ്യൂസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച് ആറാമത്തെ വൻതോതിലുള്ള വംശനാശം കരയിലും ശുദ്ധജലത്തിലും ആരംഭിച്ചിരിക്കുന്നു. ജീവജാലങ്ങളുടെ നാശത്തിന് കാരണം മനുഷ്യർ തന്നെയാണെന്ന് ഇവർ പറയുന്നു. സമുദ്രത്തേക്കാൾ വംശനാശം കൂടുതൽ ബാധിക്കുന്നത് കരയിലാണെന്നും ഗവേഷകർ പറയുന്നുണ്ട്. ഹവായ് പോലുള്ള ദ്വീപ് ആവാസവ്യവസ്ഥകളിൽ വംശനാശം വളരെ വേഗത്തിൽ സംഭവിക്കുന്നു. ‘ ഇതിനൊരു പോസിറ്റീവ് ആയ അവസാനം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല . ഭാവിയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട കാര്യം മ്യൂസിയങ്ങളിൽ കഴിയുന്നത്ര ഈ ഇനങ്ങളെ സംരക്ഷിക്കുക എന്നതാണ്. 200 അല്ലെങ്കിൽ 500 വർഷങ്ങൾക്ക് ശേഷം ആളുകൾക്ക് ഭൂമിയിൽ ഇവ ഉണ്ടായിരുന്നുവെന്ന് പറയാൻ കഴിയും” എന്നും ഗവേഷകൻ കോവി പറയുന്നു.