‘തട്ടിയത് കോടികള്‍’ അനന്തുകൃഷ്ണനെതിരെ പരാതി പ്രളയം

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പോലീസ് നിഗമനം.

അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അനന്തു കൃഷ്ണനായുള്ള കസ്റ്റഡി അപേക്ഷ ക്ഷണിച്ചു മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.

ഇയാളുടെ ഒരു അക്കൗണ്ടിൽ മാത്രം എത്തിയത് 400 കോടി രൂപയാണ്. അതിൽ അവശേഷിക്കുന്നത് 3 കോടി മാത്രം.സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ റജിസ്ട്രേഷൻ ഫീസും വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുൻകൂറായി നൽകണം. ബാക്കി തുക വൻകിട കമ്പനികളുടെ CSR ഫണ്ടിൽ നിന്നും ഈടാക്കും എന്നായിരുന്നു വാഗ്ദാനം.ആദ്യ ഘട്ടത്തിൽ കുറെ പേർക്ക് സാധനങ്ങൾ നൽകുകയും ചെയ്തു.ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായത്.

ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കിയാണ് നാഷനൽ എൻജിഒ കോൺഫെഡറേഷൻ രൂപപീകരിച്ചത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ തട്ടിപ്പ്.രജിസ്ട്രേഷന് വേഗം കൂട്ടാനായി 62 സീഡ് സൊസൈറ്റികളും തുടങ്ങി.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു NGO യുടെ പേരിലും പണം പിരിച്ചു. തട്ടിപ്പ് മനസിലായതോടെ NGO അധികൃതർ മുഖ്യമന്ത്രിക്കും DGP യ്ക്കും പരാതി നൽകി.

കണ്ണൂർ ജില്ലയിൽ നിന്നാണ് നിലവിൽ ഏറ്റവും കൂടുതൽ പരാതികൾ. 2000 പരാതികളാണ് ജില്ലയിൽ ഇതുവരെ ലഭിച്ചത്.എറണാകുളം ജില്ലയിൽ നിന്നു മാത്രം 700 കോടി തട്ടി.ജില്ലയിൽ 2000 പേർ ഗുണഭോക്‌തൃ വിഹിതം അടച്ചു കാത്തിരിക്കുന്നു.60000 മുതൽ 85000 രൂപവരെയാണ് മുൻകൂറായി നൽകിയത്.കോഴിക്കോട് ജില്ലയിൽ 5564 പേരും പണമടച്ചു കാത്തിരിക്കുന്നുണ്ട്.

ഇവരെല്ലാം വരും ദിവസങ്ങളിൽ പരാതി നൽകും.അനന്തു കൃഷ്ണന്റെ ഫ്‌ളാറ്റുകളിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!