തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഗുരുതരാവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍

കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോൾ ഗുരുതരാവസ്ഥയിൽ. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോൺ പോളിന്റെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ. ചികിത്സയെ തുടർന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് സുഹൃത്തുക്കൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയത്.


ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയത്.സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് നമ്പറും നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *