ശാന്തികൃഷ്ണയും രഞ്ജിപണിക്കരും കോടതിമുറിയിൽ നേർക്കുനേർ
ശാന്തികൃഷ്ണയും രഞ്ജിപണിക്കരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന *സെക്ഷൻ 306 ഐ പി സി
യുവ നോവലിസ്റ്റായ അശ്വതിയെ ആത്മഹത്യയിലേക്ക് നയിച്ച വാക്കുകൾ.ദൈവഹിതമായി അത് അവളുടെ മരണത്തിലേക്ക് നയിച്ചു. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളിൽ നിന്നും ഉണ്ടായാൽ ഉള്ള കേസാണ് സെക്ഷൻ306 ഐപിസി. അശ്വതിയുടെ തൂലികയിൽ വിരിഞ്ഞ വാക്കുകൾക്ക് കത്തിയുടെ മൂർച്ചയുണ്ടായിരുന്നു. അശ്വതി ആകുന്നത് അഭിരാമി എന്ന നായികയാണ്. അഡ്വക്കേറ്റ് നന്ദ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ ശാന്തികൃഷ്ണ അവിസ്മരണീയമാക്കുന്നു. രഞ്ജി പണിക്കർ അഡ്വക്കറ്റ് രാംദാസ് ആയി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.എസ് എച്ച് ഒ മുരളീധരൻ എന്ന കരുത്തുറ്റ പ്രധാന കഥാപാത്രത്തെ ശ്രീജിത്ത് വർമ്മ അവതരിപ്പിക്കുന്നു.
ശ്രീ വർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. വി എച്ച് ദിനാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഡിയോപി പ്രദീപ് നായർ. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ മാസ്റ്റർ ദീപാങ്കുരൻ എന്നിവരാണ്. ഗാനരചന കൈതപ്രം ബി കെ ഹരിനാരായണൻ. പശ്ചാത്തല സംഗീതം ബിജിബാൽ. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കല എം ബാവ. കോസ്റ്റ്യൂം ഷിബു പരമേശ്വരൻ. മേക്കപ്പ് ലിബിൻ മോഹൻ. അസോസിയേറ്റ് ഡയറക്ടർ സുമിത്ത് ലാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്.
മെറീന മൈക്കിൾ, രാഹുൽ മാധവ്, ജയരാജ് വാര്യർ, കലാഭവൻ റഹ്മാൻ, മനുരാജ്, എം ജി ശശി, പ്രിയനന്ദനൻ,റിയ, സാവിത്രിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഉടൻ റിലീസിനു തയാറെടുക്കുന്നു. പി ആർ ഒ എം കെ ഷെജിൻ