“സീതാരാമൻ” തുടങ്ങി
കോൺകോർഡ് മൂവീസിന് വേണ്ടി രജീഷ് ചന്ദ്രന്റെ കഥക്ക് എൽദോസ് യോഹന്നാൻ തിരക്കഥ എഴുതി വി.അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന” സീതാരാമൻ ” എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിംങും എറണാകുളം ഡോൺ ബോസ്കോ പ്രിവ്യൂ തീയറ്ററിൽ വച്ച് നടന്നു.
ചടങ്ങിൽ നിർമ്മാതാവ് ഫൈസൽ അച്ചാപ്പു,നടനും സംവിധായകനുമായ അനൂപ് പന്തളം ഗുലുമാൽ ഫെയിം, ജിന്റോ കലാഭവൻ,നസീർ മിന്നലെ,ഫാക്ട് ഹുസൈൻ കോയ, അൻസാരി സെൻഷായി, കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ ചീഫ് ഇൻസ്‌ട്രക്ടർ,ഗോപാൽ ഡിയോ പെരുമ്പാവൂർ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഹാരിസ് വെണ്ണല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അപ്പച്ചൻ ചമ്പക്കുളം പൊതുപ്രവർത്തകൻ, സന്ധ്യ തൊടുപുഴ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
നിരവധി സിനിമകളിൽ സംവിധാന സഹായിയായും അനവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്ത വി.അനിയൻ ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് “സീതാരാമൻ”.സിദ്ധിഖ് ലാൽ സിനിമയായ ഹിറ്റ്ലറിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ച നാസർ ഹസ്സൻ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിനടന്മാരും അണിനിരക്കുന്നു.മെയ് അവസാനവാരം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.പി ആർ ഒ-എ എ എസ്.ദിനേശ്.