Visited the captain!!!! മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന
മമ്മൂട്ടിക്കൊപ്പമുള്ള തന്റെ പുതിയ സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രിയ നടി ശോഭന. “Visited the captain. Fan movement” എന്ന അടിക്കുറിപ്പോടെ കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ശോഭന മമ്മൂട്ടി കാലഘട്ടം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം ആയിരുന്നു,ഈ ഫോട്ടോ പെട്ടെന്ന് കണ്ടപ്പോൾ എന്തിനു വേറൊരു സൂര്യോദയം എന്ന മഴയെത്തും മുൻപേ എന്ന സിനിമയിലെ പാട്ടാണ് ഓർമ്മവന്നത്, എക്കാലത്തെയും എവർഗ്രീൻ ആക്ടേഴ്സ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വന്നത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ താരജോഡികളാണ് മമ്മൂട്ടിയും ശോഭനയും. യാത്ര, മഴയെത്തും മുൻപേ, ഹിറ്റ്ലർ, പപ്പയുടെ സ്വന്തം അപ്പൂസ്, വല്യേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സംവിധാനം : കെ. മധു, തിരക്കഥ : എസ്.എൻ സ്വാമി, നിർമ്മാണം : സ്വർഗ്ഗചിത്ര അപ്പച്ചൻ.