പ്രാണനിൽ പ്രണയം ……

ചെറുകഥ : അനില സജീവ്

ജനാലകൾക്കിടയിലൂടെ ദൂരെയ്ക്ക് നോക്കുമ്പോൾ … സ്വപ്നങ്ങൾ ജീവിതത്തിൽ യാഥാർത്ഥ്യമായെങ്കിലെന്നു നിനച്ചിരുന്നു…. മോഹങ്ങളില്ലാത്ത മനുഷ്യരുണ്ടെന്ന്‌ വാദിക്കുന്നവരുണ്ട്. എന്തുകൊണ്ടോ അവിശ്വസനീയം !
മനസ്സിലെവിടെയോ എപ്പോഴൊ കടന്നുപോയ ഒരു പാട് മനുഷ്യരുണ്ടാവും …..എങ്കിലും ഓർമ്മകളിലൂടെ ഊഞ്ഞാലാടുമ്പോൾ …. നീ ….. നീ മാത്രം ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നു…. അറിയാം സ്നേഹ സമ്പന്നതയിൽ ഗോപുരം തീർക്കുന്ന നീ ….എവിടെയാണ് ?

ഒരിക്കൽ ആശുപത്രി വരാന്തയിൽ ഒരു മിന്നൽ പോലെ നീ മാഞ്ഞു…. കാണാൻ കൊതിയോടെ ഓടിയടുത്തപ്പോൾ പോയ് മറഞ്ഞിരുന്നു….
ചിന്തകളുടെ ഭാരമേറുമ്പോൾ ഓർമ്മകളുടെ കൂമ്പാരം ഭാരത്തിന്റെ ഇരട്ടിയായി മനസ്സിനെ വീർപ്പുമുട്ടിയ്ക്കും…
എങ്കിലും മനസ്സിന്റെ അകത്തളത്തിൽ അവനായ് ഒരു നിമിഷം കാത്തിരിക്കുന്നു.. ഒന്നും ആഗ്രഹിക്കുന്നില്ല ..പക്ഷെ നീയെവിടെയാണെന്നറിയാൻ …
കാലങ്ങൾ കാർന്നു തിന്നുന്ന ഋതുഭേദങ്ങൾ …..
പലപ്പോഴും ചിന്തിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വിധത്തിൽ നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്…. ശരിയല്ലെ ….
ശരിയാണ് ….ജീവിതത്തിൽരേഷ്മയ്ക്കും അതു തന്നെ സംഭവിച്ചു….

പതിവു പോലെ രാവിലെ അമ്പലത്തിൽ നിന്നും തൊഴുതിറങ്ങുമ്പോൾ …. ആൽത്തറയിൽ ഒന്നിരിക്കണമെന്നു വല്ലാത്ത ഒരു മോഹം തോന്നി ….
കാലങ്ങളുടെ തിരനോട്ടത്തിൽ അവളറിയാതെ ഊളിയിട്ടു..അവളിന്ന് പാവാടക്കാരിയായി…. ഉത്സവങ്ങൾ തിമിർത്തു പെയ്യുമ്പോൾ …. രതീഷേട്ടന്റെ കണ്ണുകളെ തിരഞ്ഞു നടക്കുവാനാണ് ഉത്സവപ്പറമ്പിലേക്ക് ഓടുക… എത്ര പേരുടെ കണ്ണുവെട്ടിച്ചാണ് ഒന്നിരുന്നു സംസാരിക്കുക … ഉത്സവ കമ്മറ്റിയിൽ അച്ഛൻ സജീവമാണ്. അതുകൊണ്ട് മകളെ എല്ലാവർക്കും അറിയാം…. ആൽത്തറയിലിരിക്കുമ്പോൾ അറിയാതെ വീണ്ടും വീണ്ടും രതീഷേട്ടൻ ഓർമ്മകളിലേക്ക് പാഞ്ഞടുക്കുന്നു… എത്ര സ്വപ്നങ്ങളായിരുന്നു…. എത്ര മോഹങ്ങളായിരുന്നു…… സ്നേഹം മാത്രം …..

വാടക വീട്ടിലെ വരാന്തയിലിരുന്ന് മൂളിപ്പാട്ടുപാടുന്നത് അവളുടെ മുകളിലെമുറിയിലിരുന്നു കാണാമായിരുന്നു… പഠിത്തം കഴിഞ്ഞപ്പോൾ തന്നെ വിവാഹം നടത്താൻ കാത്തിരുന്ന കുടുംബമായിരുന്നു രേഷ്മയുടേത്… വീട്ടുകാരെ എതിർത്തു പറയാൻ സാധിക്കാതെ വഴങ്ങി കൊടുത്തത്….

ദുഃഖങ്ങൾ അടിച്ചമർത്തുമ്പോൾ മരണ വെപ്രാളമായിരുന്നു …. ഇതെല്ലാം രതീഷേട്ടന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
പഠനമുപേക്ഷിച്ച് വാടക വീട്ടിൽ നിന്നും എങ്ങോട്ടോ താമസം മാറി….പിന്നെ ….. പിന്നെ മാനസമെന്നും തേങ്ങി…. ഒന്നുറക്കെ കരഞ്ഞാൽ ഒരു പരിധിവരെ അണകെട്ടിയ സങ്കടമൊന്നു ഒഴുക്കാമായിരുന്നു…. പിന്നീടുള്ള ജീവിതം …..

രേഷ്മയുടെ പ്രസവത്തോടെ കുഞ്ഞ് നഷ്ടപ്പെടുകയു ഒരു ഭാഗം തളർന്നു പോവുകയും ചെയ്തു… ഈ കാരണത്താൽ സ്നേഹ നിധിയായ ഭർത്താവിന് അവൾ ബാധ്യതയും ….. ദിവസങ്ങൾ പോകുന്തോറും അവൻ പതുക്കെ പതുക്കെ അകന്നു തുടങ്ങി … പിന്നെ അവളെ കാണാൻ വരാതായി….. ജീവിതം വീട്ടുകാർക്കുമൊരു ദഹിക്കാത്ത ഇറച്ചി കഷ്ണമായി തുടങ്ങി.

രേഷ്മ സ്വയം തന്നെ ശരീരത്തെ
പൂർവ്വസ്ഥിതിയിലാക്കാൻ കുറെയധികം പരിശ്രമിക്കേണ്ടി വന്നു…. വിവാഹ മോചനത്തിനായി ഭർത്താവിന്റെ നോട്ടിസ് എത്തുകയും യാതൊരു മടിയും ഇല്ലാതെ പരസ്പരം പിരിയുകയും ചെയ്തു..
ജീവിതത്തെ ഇത്രയും ക്രൂരമായി കൊണ്ടുപോയ ഭർത്താവിന്റെ ഹൃദയത്തിന്റെ ഉറപ്പ് അവൾ അത്ഭുതത്തോടെ നോക്കി നിന്നു. ഭാര്യയുടെ വിലയെന്തെന്ന്തിരിച്ചറിയാത്ത ഹതഭാഗ്യൻ ..

ആശുപത്രി വരാന്തയിൽ ദിവസങ്ങളോളം നടക്കുമ്പോഴാണ് പെട്ടെന്ന് രതീഷേട്ടൻ ഒരു കുഞ്ഞുമായി ഓട്ടോയിൽ പോകുന്നത് കണ്ടത്. മനസ്സ് വല്ലാതെ ഉലഞ്ഞു. സ്നേഹമുള്ള ഒരാളുടെ സാമിപ്യം അതാണ്‌ ജീവിതത്തെ സ്വർഗ്ഗമാക്കുക ..

ഒരു ചെറിയ ജോലി സമ്പാദിക്കാനുള്ള തിടുക്കത്തിൽ പത്രത്തിലെ പരസ്യം രേഷ്മയുടെ കണ്ണിൽപ്പെട്ടു … അവൾ ജോലിയ്ക്കായ് അപേക്ഷിച്ചു. :
ജോലി ലഭിക്കുമ്പോൾ അവളുടെ ജീവിതമൊരു പുത്തൻ പ്രഭാതത്തെ കണി കണ്ടുണർന്നിരുന്നു.

രാവിലെ ഓഫീസിലേയ്ക്കുള്ള യാത്രയിൽ എന്നും കണ്ണുകൾ രതീഷിനെ തിരയും ….പെട്ടെന്നാണ് അതു സംഭവിച്ചത് :ബസിൽ നിന്നും രേഷ്മ പുറത്തേയ്ക്ക്നോക്കുമ്പോൾ ഒരു കുഞ്ഞുമായി രതീഷ് ബസ്സ് കാത്തുനിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്… വർഷങ്ങൾ രൂപഭേദം മാറ്റി തുടങ്ങിയിരിക്കുന്നു.. കുഞ്ഞ് ആരായിരിക്കാം ?രതീഷ്ബസിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ പറയാൻ കഴിയാത്ത വിധം മനസ്സിൽ ഒരു തുടികൊട്ട്….. അധികം തിരക്കില്ലാത്തതിനാൽ ബസിന്റെ മുന്നിലെ വാതിലിലൂടെ കയറുമ്പോൾ .. സ്വപ്നമായിരുന്നോ.. അതോ യാഥാർത്ഥ്യമോ ….അവൾക്ക് അത്ഭുതംതോന്നി…. കുഞ്ഞിനെ വാങ്ങിഅവൾ മടിയിലിരുത്തി …. കുറച്ചു കഴിഞ്ഞപ്പോൾ സീറ്റിൽ അടുത്തിരുന്ന സ്ത്രീ ബസ്സിൽ നിന്നുംഇറങ്ങി. കുഞ്ഞിനെ സീറ്റിൽ ഇരുത്തി. അവൻ കരഞ്ഞു …… കരച്ചിൽ കേട്ട കണ്ടക്ടർ പറഞ്ഞു നിങ്ങൾ ആ കുഞ്ഞിനടുത്തിരിക്കു…. മനസ്സില്ലാമനസ്സോടെ അവൻ ഇരുന്നു. മുൻ സീറ്റിലെ കമ്പിയിൽ കൈ വച്ചിരുന്ന രേഷ്മയുടെ കൈകൾ വല്ലാതെ വിറയ്ക്കുന്നു….

പെട്ടെന്നാണ് രതീഷ് അവളുടെ കൈ ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞപ്പോൾ അച്ഛൻ ചൂരൽ കൊണ്ടടിച്ചപ്പോൾ ചൂരൽ ഒടിഞ്ഞ് കൈയ്യിൽ കയറി …. രതീഷ് അവിടെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. കരയുന്ന ബഹളം കേട്ട് ഓടി ചെന്നപ്പോൾ രക്തത്തിൽ കുളിച്ചിരിക്കുന്ന രേഷ്മ. : അവൻ ഒന്നും ചിന്തിച്ചില്ല : എടുത്തോടിയതും .. ആശു പത്രിയിൽ ചെന്നപ്പോൾ അച്ഛൻ തല കറങ്ങി വീണതും എന്റെ മാറിലേയ്ക്ക് ചേർന്നു കിടന്ന് കൈ യ്യിൽ നിന്നും ചൂരൽ കഷ്ണം വലിച്ചൂരിതുന്നിക്കെട്ടിയതും …..അതെ കൈകൾ …. അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി…. രേഷ്മ …..കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല…. അവൾ പറഞ്ഞു കുഞ്ഞിനെ ഞാൻ എടുക്കട്ടെ ….. ആ ശബ്ദം ഒന്നു കേൾക്കാൻ വർഷങ്ങളോളം അവൻ കാത്തിരുന്നു കാണും …ഉം …. അവളുടെ മിഴിയിണകളിലൂടെ ദുഃഖാശ്രുക്കൾ പൊഴിഞ്ഞു വീണു. ഓരോ തുള്ളിയ്ക്കും… വേദനകളുടെ … നഷ്ടബോധത്തിന്റെ …. കഥകളായി മാറുന്നത്‌ രതീഷ് തിരിച്ചറിഞ്ഞു ….

രേഷ്മ ചോദിച്ചു. “ഏട്ടന്റെ കുഞ്ഞാണോ ?”
“അല്ല.
ഇത് അനിയത്തിയുടെ കുട്ടിയാണ് “ജീവിതം എങ്ങനെ പോകുന്നു ?”
“നീ വിവാഹം ചെയ്ത് ഒറ്റയ്ക്ക് കഴിയുന്നുവെങ്കിൽ …. ഞാൻ മനസ്സാൽ വിവാഹം കഴിച്ച് ഒറ്റയ്ക്കും .”. രേഷ്മ നിന്റെ ജീവിതമെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു … നീ ആശുപത്രിയിൽ കിടക്കുമ്പോഴും ഞാൻ ഇടയ്ക്ക് നിന്നെ കാണാൻ വന്നിരുന്നു… പല പ്രാവശ്യം….. രേഷ്മയ്ക്കറിയാം ഏട്ടൻ പാവമാണെന്ന് …
ആരെയും വേദനിപ്പിക്കാനറിയില്ല…”.
ജീവിതം പലരുടെയും ഇങ്ങനെ ഒക്കെയാണ്…..പിന്നെ അധികം സംസാരിക്കാൻ സമയമില്ലായിരുന്നു.
അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും … ഇങ്ങനെ ഒരു കണ്ടു മുട്ടൽ തീരെ പ്രതീക്ഷിച്ചില്ല … “
“ഞാനും”
“ഞാൻ നാളെ നാട്ടിലേയ്ക്ക് യാത്ര തിരിക്കും “
എനിക്ക് ജോലി നാട്ടിലേക്ക് മാറ്റം കിട്ടി. “
ഉം രേഷ്മയുടെ മനസ്സിൽ പെയ്ത കുളിർ മഴയ്ക്കു പെട്ടെന്ന് ശമനം വന്നിരിക്കുന്നു….
ബസ്സിൽ നിന്നും രതീഷ് ഇറങ്ങുമ്പോൾ .. വീണ്ടും ഒരു കണ്ടുമുട്ടലിന് സാധ്യത ഉണ്ടാകുമോ എന്നായിരിക്കാം ? കണ്ണുകൾ കഥ കളിലൂടെ യാത്ര പറഞ്ഞു..
ജോലിത്തിരക്കിലും രേഷ്മ അറിയാതെ യാത്രയുടെ സുഖമുള്ള നൊമ്പരത്തിൽ ഇടയ്ക്ക് ചേക്കേറുന്നുണ്ടായിരുന്നു…

വീട്ടിൽ തിരിച്ചെത്തിയ രേഷമ തന്റെ പഴയ ഫോട്ടോകൾ എടുത്തു ….അതിൽ വലിയമ്മയുടെ മകൾ നളിനേടത്തിയുടെ വിവാഹത്തലേന്ന് രതീഷേട്ടന്റെയൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയുണ്ട് …. കുറെ നേരം അത് എടുത്തു നോക്കി …. ഇന്ന് കണ്ട രതീഷേട്ടനല്ല…. ജീവിതഭാരവും മനസ്സിലേറ്റ മുറിവും പേറി നടക്കുമ്പോൾ സൗന്ദര്യത്തെ പറ്റി ചിന്തിക്കാനവസരം കിട്ടി കാണില്ല…..അവൾ ആൽബം അടച്ചു …..
ഒരു കഥയുടെ വിരാമം …..
പുതിയ യൊരു അധ്യായം രേഷ്മ ജീവിതത്തിൽ എഴുതിതുടങ്ങി …

അധ്യായം ഒന്ന് :
പ്രണയ സുഗന്ധം …..
ചെറിയ ചാറ്റൽ മഴയിലൂടെ പ്രണയത്തിൻ സുഗന്ധം അവളുടെ മേനിയാകെ തഴുകി തുടങ്ങുന്നു … വീണ്ടുമൊരു കാത്തിരിപ്പിലൂടെ ….

Leave a Reply

Your email address will not be published. Required fields are marked *