സ്വപ്നഭവനത്തില്‍ പുതുമകള്‍ നിറയ്ക്കാം
സവിന്‍ സജീവ്(സിവില്‍ എന്‍ജിനിയര്‍)
കൈരളി കണ്‍സ്ട്രക്ഷന്‍സ്
പ്ലാൻ വരായ്ക്കാൻ തുടങ്ങുന്നതോടെ സ്വന്തമായി ഒരു സ്വപ്നം കൂടി പൂവണിയാൻ തുടക്കമാകും. ഒരു സിറ്റൗട്ടും ലിവിങ് റൂമും ഡൈനിംഗ് ഏരിയയും മൂന്നു മുറികളും അടുക്കളയും വർക്കേരിയയും ചേർന്നതാണ് മലയാളികളിൽ കൂടുതൽ പേരുടേയും വീടെന്ന സ്വപ്നം .
എന്നാൽ വ്യത്യസ്തമായ രീതി വീടു നിർമ്മിക്കാനാഗ്രഹിക്കുന്നവരും കുറവല്ല.നീളൻ സിറ്റൗട്ടും പൂമുഖവും വീടിന് ഗൃഹാതുരതയുടെ പഴമയുടെ ഓർമകൾ സമ്മാനിക്കുമെന്നതു സത്യമാണ്. പണ്ട് വലിയ തറവാടുകളിൽ മാത്രമായ നടുമുറ്റമെന്ന സങ്കല്പ്പം ഇന്ന് കുറേയധികം മലയാളികളുടെ ഉള്ളിൽ കടന്നു കൂടിയിട്ടുണ്ട്. നല്ല രീതി വ്യക്തമായ പ്ലാനിങ്ങോടെ നിർമിച്ചാൽ സ്ഥലനഷ്ട്ടവും ധനനഷ്ട്ടവും കൂടാതെ നടുമുറ്റം നിർമ്മിക്കാം. എന്നാൽ ഇവിടെ വെള്ളം നിർത്തി താമരയോ മറ്റോ ഭംഗിയിൽ വെക്കാനാണെങ്കിലും വെറുതേ ഇടാനാണെങ്കിലും അതു മുൻകൂട്ടി പ്ലാൻ ചെയ്താൽ മാത്രമേ ഫൗണ്ടേഷൻ , ബെയ്സ്മെന്റ് ജോലികൾ അതനുസരിച്ച് പൂർത്തീയാക്കാൻ സാധിക്കൂ. ഇല്ലേൽ water conection, Waste water line , leak വരാത്ത വണ്ണം ബെയ്സ്മെന്റ് ( തറപ്പണി ) വർക്കിൽ മാറ്റം വരുത്തേണ്ടിവരുകയും പണവും മെറ്റീരിയൽസും നഷ്ട്ടമാവുകയും ചെയ്യും.
അടുക്കയോടു ചേർന്നാണ് വർക്കേരിയയും സ്റ്റോർ റൂമും നിർമ്മിക്കുന്നത് ഇതു നമ്മുടെ ഉപയോഗത്തിനനുസൃതമായി വർക്കേരിയ വലുതാക്കിയോ സാധനങ്ങൾ ഒരുപാടുണ്ടെങ്കിൽ സ്റ്റോർ റൂമും വലുതാക്കുകയോ ചെയ്യാം. എന്നാൽ പലരും ബാത്ത്റൂമിന്റെ വലിപ്പം പോലുമില്ലാത്ത സ്റ്റോറുമുകളാണ് നിർമ്മിക്കുന്നത്. സ്ഥല സൗകര്യമുള്ളവർ അത്യാവശ്യം നല്ല രീതിയിൽ സ്റ്റോർ റൂമും വർക്കേരിയയും നിർമ്മിച്ചാൽ അടുക്കള മോഡുലാർ ആയി നിലനിർത്താൻ സാധിക്കും. ഓപ്പൺ കിച്ചൻ എന്ന കൺസെപ്റ്റ് ഉള്ളവർക്കാണ് ഇതിന്റെ പ്രയോജനം കൂടുതലും ലഭിക്കുക.
ഊണു മുറി അഥവാ dining area യിൽ ഒരുപാട് സ്ഥലം കളയേണ്ട കാര്യമില്ല, അത്യാവശ്യം നല്ല വലിപ്പമുള്ള ടേബിൾ ഇടണം. ഇവിടെ വായു സഞ്ചാരവും കാറ്റും വെളിച്ചവും കടന്നു വരുന്ന രീതിയിൽ വേണം ജനാലകൾ ക്രമീകരിക്കാൻ. ഇരുൾ മൂടിയ മുറിയിൽ ലൈറ്റ് വെട്ടത്തിൽ ഭക്ഷണം കഴിക്കുന്നതിലും നല്ലത് നാച്ചുറൽ ലൈറ്റ് കിട്ടുന്നതാണ്. ലിവിംഗ് ഏരിയയിൽ നിന്നും പെട്ടെന്ന് നോട്ടം കിട്ടാത്ത വിധത്തിൽ വേണം dining area.ഒരാൾ വന്നാൽ ഭക്ഷണവുമായി അപ്പുറത്തേക്ക് പോകുന്ന പല വീടുകളും കണ്ടിട്ടുണ്ട്. ഇനി dining area യെ സംബന്ധിച്ച പ്രധാനകാര്യം wash basin ആണ്. ഒരിക്കലും dining table ന്റെ അടുത്തായി വാഷ് ബേസിൻ വെയ്ക്കരുത്. ചിലപ്പോൾ കാർക്കിച്ചു തുപ്പുകയോ, മറ്റോ ചെയ്യുന്നത് മറ്റുള്ളവർക്ക് അരോചകം തന്നെയാണ്.അതിനാൽ dining table ൽ നിന്നും കുറച്ചു മാറി wash area സെറ്റ് ചെയ്യുന്നതാണ് നല്ലത്.
ലിവിങ് റൂമാണ് ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്ന്, ഇവിടെയാണ് അതിഥികൾ വന്നിരിക്കുന്നതും നമ്മൾ tv കാണാൻ ഇരിക്കുന്നതും അതുപോലെ preyar unit വരുന്നതും ഈ ഏരിയയിൽ ആണ്. അതിനാൽ ആദ്യം തന്നെ നമ്മൾ ഇതിനെല്ലാം കൃത്യമായി സ്ഥാനം നിർണ്ണായിക്കേണ്ടതു വളരെ നന്നായിരിക്കും. ഇല്ലേൽ സ്ഥല നഷ്ടം ഉണ്ടാകും. എല്ലാം കൂടി ചേർന്ന് ഒരു അവിയൽ പരുവമാകും നമ്മുടെ ലിവിങ് റൂം. പ്ലാനിൽ കൃത്യമായി സ്ഥലം കണ്ടെത്തിയാൽ അതിനനുസരിച്ചു ഇലക്ട്രിക്കൽ ജോലികൾ, ഇന്റീരിയർ വർക്ക്, സെറ്റിയുടെ പൊസിഷൻ, tv യുടെ സ്ഥാനം എന്നിവ കറക്റ്റ് ആയി സെറ്റ് ചെയ്യാം. ഇല്ലേൽ വരുന്ന മേസ്തിരി, ഇലക്ട്രിഷ്യൻ, ഇന്റീരിയർ ടീമിന്റെ അഭിപ്രായത്തിനനുസരിച്ചു ചെയ്യേണ്ടി വരും. അവർ മോശമാക്കുമെന്നല്ല വീട് ഉപയോഗിക്കേണ്ടവർക്ക് മാത്രമാണ് ഓരോ സ്ഥലവും എത്ര വേണം എന്നറിയാൻ പറ്റു. ചില വീടുകളിൽ നീളൻ വരാന്ത ഉണ്ടാകും പക്ഷേ അവർ അവിടെ ഇരിക്കാർ പോലുമുണ്ടാവില്ല. എന്നാൽ ചിലർക്ക് കുടുംബക്കാരോട് കൂടി വരാന്തയിൽ ഇരുന്നു സൊറ പറയാൻ ഇഷ്ട്ടമുള്ളവരും ഉണ്ട്.അതാണ് പറഞ്ഞത് നമ്മുടെ ഇഷ്ട്ടങ്ങളെ വേണം വീട്ടിൽ എത്തിക്കുവാൻ.
കിടപ്പുമുറികൾക്ക് വലിയ സ്ഥാനമാണ് വീടുകളിൽ നൽകുന്നത്. വായു സഞ്ചാരമുള്ളതും ഒട്ടും ഒതുങ്ങിപോകാത്തതുമായി വേണം കിടപ്പുമുറി. ഡബിൾകോട്ട് കട്ടിൽ, സ്റ്റഡി ടേബിൾ, നല്ലൊരു അലമാര എന്നിവയെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വേണം റൂം നിർമിക്കാൻ. പണത്തിന്റെ ഞെരുക്കം കാരണം പലരും മുറിയുടെ കാര്യത്തിൽ comprises ചെയ്യാറാണ് പതിവ് കാഴ്ച്ച. എന്നാൽ കുഞ്ഞുണ്ടായാൽ ഒരു കൊട്ടി കെട്ടാൻ പോലും ചിലപ്പോൾ ബുദ്ധിമുട്ടുള്ള വീടുകൾ ഇപ്പോഴും ഉണ്ട്. അതിനാൽ മുറി അല്പം വിസ്തരാത്തിൽ പണിതാലും തെറ്റില്ല.
കൊറോണയ്ക്ക് ശേഷം ഭൂരിഭാഗം ആളുകളും റൂമിനോട് ചേർന്ന് ബാത്‌റൂം കൂടി പണിതു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ഭാവിയിൽ കിട്ടുന്നതാണ്. ഇനി staircase ലേക്ക് വന്നാൽ ഒരുപാട് സ്ഥലം നഷ്ടമാക്കിയാണ് പല വീടുകളിലും കാണുന്നത്.എന്നാൽ വ്യക്തമായി പ്ലാൻ ചെയ്താൽ ഈ സ്ഥലം കൂടുതൽ ഉപയോഗപ്രദമാക്കാൻ സാധിക്കും. അത്യാവശ്യം ഉയരം കിട്ടുന്നവിധം ലാൻഡിംഗ് വരുത്തിയാൽ താഴെ ഒരു common toilet കിട്ടും.ഇനി രണ്ടാംനിലയിലേക്ക് നിങ്ങൾക്ക് പണിയാനുള്ള സാമ്പത്തികം ഇല്ലെങ്കിൽ കൂടി ഭാവിയിൽ staircase പണിയുവാനുള്ള സ്ഥലം കൃത്യമായി ഒഴിച്ചിട്ടാൽ അതും ഒരു നഷ്ടമാകില്ല.ഇതൊക്കെ മനസ്സിൽ ഉണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളോട് കൂടിയ വീട് നിങ്ങൾക്കും സ്വന്തമാകും.
(വീടുനിർമ്മാണത്തിനും വീടുനിർമ്മാണവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും സവിന്‍ സജീവിനെ കോൺടാക്ട് ചെയ്യാവുന്നതാണ്.)
സവിന്‍ സജീവ്
സിവില്‍ എന്‍ജിനിയര്‍
കൈരളി കണ്‍സ്ട്രക്ഷന്‍സ്
96560 49591