മഴക്കാലത്ത് മേക്കപ്പ് വേണോ?

മഴക്കാലത്ത് രോഗപ്രതിരോധശേഷി കുറയുന്നതാണ്. മഴക്കാലത്ത് ശരീരത്തിന് ഏൽക്കുന്ന ചെറുതും വലുതുമായ പല അസ്വസ്ഥതകൾക്കും ഇടവരുത്താം. അതുപോലെ അന്തരീക്ഷ മലനീകരണവും ജല മലനീകരണവും ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു.

കാലാവസ്ഥ ഏതുമായ്ക്കൊള്ളട്ടെ ചർമ്മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പ്രധാനമാണ്. ഹോം മെയ്ഡ് പായ്ക്കുകൾ ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യാം. തേനും കടലമാവും ചേർത്ത് ഫോസ് വാഷായി ഉപയോഗിക്കാം. കടലമാവും തൈരും ചേർത്ത് ഫേസ് ക്ലീൻ ചെയ്യാം. അതുപോലെ തൈരും തേനും ചേർത്ത് മുഖത്ത് പുരട്ടി അൽപ്പസമയം കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് വേണം ഫേസ്‍വാഷുകൾ തെരഞ്ഞെടുക്കാൻ. മഴക്കാലത്ത് ചർമ്മം കൂടുതൽ വരളുന്നത് തടയാൻ തേൻ നല്ലൊരു ഉപാധിയാണ്.

ചർമ്മത്തിലെ എക്സസ് ഓയിലിനേയും മൃതചർമ്മത്തേയും അഴുക്കിനേയും ഇത് നീക്കം ചെയ്യാന്‍ ഹോം മെയ്ഡ് സ്ക്രബ്ബ് തയ്യാറാക്കാം. ഒരു സ്പൂൺ കോഫി പൗഡറിൽ തൈര് ചേർത്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. അല്ലെങ്കിൽ കോഫി പൗഡറിൽ പഞ്ചസാര പൊടിച്ച് ചേർത്ത് പാൽ അല്ലെങ്കിൽ തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. തേനും പഞ്ചസാര പൊടിച്ചതും അൽപ്പം നാരങ്ങാനീരും ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം.

മേക്കപ്പ് ഒഴിവാക്കാം

മഴക്കാലത്ത് മേക്കപ്പ് ലൈറ്റായിട്ട് അപ്ലൈ ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാം. ലിപ്ഗ്ലോസ്, പൗഡർ എന്നിവയിൽ മേക്കപ്പ് ഒതുക്കാം. മുഖത്ത് അമിതമായി മേക്കപ്പിടുന്നത് ബാക്ടീരിയകളും മറ്റും കടന്നു കൂടി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കും


ചർമ്മം തിളക്കമുള്ളതാക്കാൻ ധാരാളം വെള്ളം കുടിക്കുകയെന്നുള്ളത പ്രധാനമാണ്. ചർമ്മം ഹൈഡ്രേറ്റഡാക്കാനും മൃദുത്വമുള്ളതാകാനും ഇത് സഹായിക്കും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്തും

Leave a Reply

Your email address will not be published. Required fields are marked *