ആസ്തി 775 കോടി നയിക്കുന്നത് ലളിത ജീവിതം
ഇന്‍ഫോസിസ് ചെയര്‍ പേഴ്സണ്‍ സുധാമൂര്‍ത്തിയുടെ ലളിത ജീവിതത്തിന് പിന്നിലെ കഥ
കോടിയുടെ ആസ്തിയുണ്ടായിട്ടും സുധാ മൂർത്തി നയിക്കുന്ന ലളിതമായ ജീവിതശൈലി മുൻപുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരുടെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ ഒരു പുതിയ സാരി വാങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടു എന്നാണ് സുധാ മൂർത്തിയുടെ വെളിപ്പെടുത്തൽ.
ഇൻഫോസിസിന്റെ ചെയർപേഴ്സണും രാജ്യസഭാ എംപിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമെല്ലാമായ 775 കോടിയുടെ ആസ്തിയുണ്ടായിട്ടും സുധാ മൂർത്തി നയിക്കുന്ന ലളിതമായ ജീവിതശൈലി മുന്‍പേ തന്ന പൊതുജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു തന്റെ വസ്ത്രങ്ങളെക്കുറിച്ച് സുധാ മൂർത്തി തുറന്നു സംസാരിച്ചത്. പുതുവസ്ത്രം വാങ്ങില്ല എന്ന ഉറച്ച തീരുമാനമെടുത്തതിന് പിന്നിൽ പിന്നിൽ ഒരു കാരണവുമുണ്ടെന്ന് സുധാ മൂർത്തി പറയുന്നു. കാശിയിലേയ്ക്ക് നടത്തിയ ഒരു യാത്രയാണ് അത്. കാശി യാത്രയ്ക്ക് മുൻപ് വരെ സുധയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഷോപ്പിങ് നടത്തുന്നതായിരുന്നു. എന്നാൽ കാശിയിലേയ്ക്ക് തീർഥാടനം നടത്തുന്നവർ ജീവിതത്തിൽ പ്രിയപ്പെട്ട എന്തെങ്കിലും ഒരു കാര്യം വേണ്ടെന്നുവയ്ക്കുന്ന പതിവുണ്ട്. അങ്ങനെ ഈ ജീവിതകാലത്ത് ഇനി ഷോപ്പിങ് നടത്തില്ല എന്ന ഉറപ്പാണ് സുധാ മൂർത്തി ഗംഗാ നദിക്ക് നൽകിയത് ഇത്തരം ഒരു പ്രതിജ്ഞ നിറവേറ്റുന്നത് പ്രയാസകരമാണെന്നു പലർക്കും തോന്നിയേക്കാം. എന്നാൽ തന്റെ മാതാപിതാക്കളും അവരുടെ മുൻതലമുറക്കാരും ലളിതജീവിതം ഇഷ്ടപ്പെട്ടവരാണെന്നും അതേ രീതിയിൽ വളർന്നുവന്നതിനാൽ ഈ തീരുമാനവുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും സുധ പറയുന്നു. ആറുവർഷം മുൻപാണ് സുധാമൂർത്തിയുടെ അമ്മ മരിച്ചത്. ആ സമയത്ത് പത്തിൽ താഴെ സാരികൾ മാത്രമാണ് അവരുടെ കബോർഡിൽ ഉണ്ടായിരുന്നത്. ഈ രീതികളുടെ ചുവടുപിടിച്ച് വളർന്നതുമൂലം വിരലിലെണ്ണാവുന്ന വസ്ത്രങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും അതിൽ തൃപ്തിപ്പെട്ട് ജീവിക്കാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും സുധ പറയുന്നു
രണ്ടു പതിറ്റാണ്ടിലേറെയായി അടുത്ത സുഹൃത്തുക്കളും സഹോദരിമാരും ചില സന്നദ്ധ സംഘടനകളും സമ്മാനമായി നൽകുന്ന സാരികൾ മാത്രമാണ് സുധാ മൂർത്തിയുടെ ശേഖരത്തിൽ ഉള്ളത്. അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി കാത്തുസൂക്ഷിക്കുന്ന രണ്ടെണ്ണവുമുണ്ട്. ഇൻഫോസിസ് ഫൗണ്ടേഷന്റെ കൈത്താങ്ങോടെ ജീവിത ദുരിതങ്ങളിൽ നിന്നും മോചനം നേടിയ ഒരുപറ്റം സ്ത്രീകൾ സമ്മാനമായി നൽകിയ ഹാൻഡ് എംബ്രോയ്ഡേഡ് സാരികളാണ് അവ.