കഠിന പരിശ്രമം ഇതിനു പിന്നിലുണ്ട് തപ്സി

കഴിഞ്ഞ ആഴ്ച ഒ ടി ടി യിലൂടെ റിലീസ് ചെയ്ത ചിത്രം ആണ് രശ്മി റോക്കറ്റ്. ഒരു വനിത അത് ലറ്റ് തന്റെ കരിയറിൽ നേരിട്ട സംഘർഷ ഭരിതമായ നിമിഷങ്ങൾ ആണ് സിനിമയിലൂടെ വരച്ചു കാട്ടുന്നത്. ജനിതക വൈകല്യം കാരണം ഒരു കായിക താരത്തെ ഫീൽസിൽ നിന്നും മാറ്റി നിർത്തുന്നത് ആണ് കഥ. നടി തപ്സീ പന്നു ഈ കഥാപാത്രത്തെ മനോഹരമാക്കിയിരിക്കുക ആണ്. ഇതിനായി താരത്തിന് ഒരു പാട് തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു. അതേ കുറിച്ച് വ്യക്തമാക്കിയിരിക്കുക ആണ് നടി. തന്റെ ജീവിത ശൈലി തന്നെ ഇതിലൂടെ മാറിയെന്നാണ് താരം പറയുന്നു.

‘സിനിമയിലേക്ക് വിളി വന്ന സമയത്ത് മറ്റ് ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുക ആയിരുന്നു. രശ്മി റോക്കറ്റിന്റെ കഥ കേട്ടപ്പോൾ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. എത്ര കഷ്ടപ്പെട്ടിട്ട് ആണെങ്കിലും കിട്ടിയ ക്യാരക്ടർ അവതരിപ്പിക്കണം എന്ന് തോന്നി. അതിനായി രാവിലെ ആറ് മുതൽ എട്ട് വരെ ട്രാക്കിൽ ചിലവഴിച്ചു. 100, 200, 400 മീറ്റർ വരെ സമയപരിധിയ്ക്കുള്ളിൽ ഓടി എത്താൻ പരിശീലിച്ചു. ജിമ്മും വ്യായാമത്തിനായി ആശ്രയിച്ചു.

കഠിന പരിശ്രമം ഇതിനു പിന്നിലുണ്ട്. എന്നെ സംബന്ധിച്ച് ശരിക്കും സ്പെഷ്യലാണ് രശ്മി റോക്കറ്റ്.’ ഇങ്ങനെ ആയിരുന്നു തപ്‌സിയുടെ വാക്കുകൾ. സിനിമ പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്. കായിക മേഖലയിലെ മാനുഷിക പരിഗണനയിലുള്ള വ്യത്യാസമാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്തായാലും തപസി ഇതിലൂടെ ആരാധകരുടെ പ്രിയം നേടി എടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *