“മഹാരാജ ഹോസ്റ്റൽ ” ചിത്രീകരണം തുടങ്ങി

സജിൻ ചെറുകയിൽ, സുനിൽ സുഖദ,ആൻ മറിയ,ചിത്ര നായർ,
അഖിൽ നൂറനാട്,ശരത് ബാബു,അഖിൽ ഷാ,സന്ദീപ് എസ് പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരു വാകൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മഹാരാജ ഹോസ്റ്റൽ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.


നിയോ ഫിലിം സ്കൂളിൽ വെച്ച് നടന്ന പൂജ വേളയിൽ ജെയിൻ ജോസഫ് മഹാരാജ ഹോസ്റ്റലിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു.സുകുമാർ തെക്കേപ്പാട്ട് ആദ്യ ക്ലാപ്പടിച്ചു.
സിബി മലയിൽ,ലിയോ തദേവൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മധുമിത പ്രൊഡക്ഷൻസ്,അച്ചല ക്രിയേഷൻസ് എന്നീ ബാനറുകളിൽ കരുമുറു രഘുരാമു, തേജസ്വി സുഭാഷ് നുണ,എം എസ് ചലപതി റാവു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ അലി നിർവ്വഹിക്കുന്നു.


സംഗീതം-അരുൺ തോമസ്, എഡിറ്റർ-നിതിഷ് മിത്ര,സംഭാഷണം-രാജ, നിരഞ്ജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യുസർ-അഷ്കർ അലി,ലൈൻ പ്രൊഡ്യൂസർ-വിജയ് പിഡിപ്പ, പ്രൊജക്ട് ഡിസൈനർ-ശശി പൊതുവാൾ,പ്രൊഡക്ഷൻ ഡിസൈനർ-വേലു വാഴയൂർ, മേക്കപ്പ്-റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്-സരിത സുഗീത്, ആക്ഷൻ-അഷറഫ് ഗുരുക്കൾ, നൃത്തം-ഇംതിയാസ് അബൂബക്കർ, അഡീഷണൽ സ്ക്രീൻ പ്ലേ-അഷ്കർ അലി,രാജ്,നിരഞ്ജൻ, ടൈറ്റിൽ, പബ്ലിസിറ്റി ഡിസൈൻ-അജിൻ മെനകത്ത്,സൂരജ് സൂരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടർ-സന്ദീപ് മന്ത്രാല,റെതിൻ റാം,എ മഹാദേവൻ, ശങ്കർ കാവാനാട്ട്,ഹരീഷ് ഹംസ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ ജി നമ്പ്യാർ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!