ഇന്ത്യയുടെ ‘റിവോൾവർ ദാദി’
ചന്ദ്രോടോമര്‍ എന്ന പേര് അധികമാര്‍ക്കും പരിചയം കാണില്ല. റിവോള്‍വര്‍ ദാദി എന്നാല്‍ എല്ലാവര്‍ക്കുംസുപരിചിതയാണ്.ഷാർപ്പ് ഷൂട്ടറാണ് ‘റിവോൾവർ ദാദി’ എന്നറിയപ്പെടുന്ന ചന്ദ്രോ ടോമർ.ലോകത്തെ ഏറ്റവും പ്രായമുള്ള വനിതാ ഷാർപ്പ് ഷൂട്ടറാണ്, ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമമായി ജോഹ്രി സ്വദേശിയായ ചന്ദ്രോ ടോമർ. രാജ്യത്തിന്‍റെ യശസ്സ് ലോകമെമ്പാടും എത്തിയ തോക്ക് മുത്തശ്ശി 2021 ഏപ്രിലില്‍ കോവിഡ് ബാധിച്ച് മരിച്ചു.
തന്‍റെ അറുപത്തിയഞ്ചാം വയസ്സിലാണ് ചന്ദ്രോ ആദ്യമായി തോക്ക് ഉപയോഗിക്കുന്നത്. ജോഹ്രി റൈഫിൾ ക്ലബിൽ തന്റെ കൊച്ചുമകളെ ചേർക്കാൻ കൊണ്ടുപോയതാണ് ചന്ദ്രോ. അന്ന് തൊക്കുകൾ കണ്ട് കൗതുകം തോന്നിയ ചന്ദ്രോ അതിലൊരെണ്ണം എടുത്ത് വെടിവെച്ചു. ഏവരേയും അവര്‍ ഞെട്ടിച്ചു കളഞ്ഞു.
അത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് ചന്ദ്രോ ഷാർപ്പ് ഷൂട്ടറായി വളർന്നു.
സ്ത്രീകൾ പുറത്ത് പോകുന്നതോ, അവളുടെ കഴിവുകള്‍ അംഗീകരിക്കാത്ത, പുരുഷാധിപത്യം അംഗീകരിച്ചിരുന്ന ഒരു സമൂഹത്തിന്‍റെ ഇടയില്‍ നിന്നാണ് ചന്ദ്രോ ലോകം അറിയപ്പെടുന്ന ഷൂട്ടറായി വളര്‍ന്നത്. പോലീസ് സൂപ്രണ്ടിനെ ഷൂട്ടിങ്ങിൽ തോൽപ്പിച്ചിട്ടുണ്ട് ചന്ദ്രോ. അതിൽ നാണക്കേട് തോന്നിയ ഓഫീസര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.25 ദേശിയ ചാമ്പന്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് ഇവർ. ഇന്ന് ചന്ദ്രോയുടെ പാത പിൻതുടർന്ന് ജോഹ്രിയിലെ നിരവധി സ്ത്രീകൾ സ്വയം സുരക്ഷയുടെ ഭാഗമായും അല്ലാതെയും റൈഫിൾ ക്ലബിൽ അംഗമാണ്.
2010 ൽ ചന്ദ്രോയുടെ മകൾ സീമ റൈഫിൾ ആന്റ് പിസ്റ്റൾ വേൾഡ് കപ്പിൽ മെഡൽ നേടിയിട്ടുണ്ട്. ഈ വേൾഡ് കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു സീമ. ഒപ്പം കൊച്ചുമകൾ നീതു സൊലാങ്കിയും ഹംഗറി, ജർമനി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.