മഞ്ഞുകാലത്തിലെ ചര്‍മ്മ സംരക്ഷണത്തിന് അഞ്ച് വഴികള്‍

ചർമ്മ സംരക്ഷണം കാലാവസ്ഥയ്ക്ക് അനുസരിച്ചാവണം. മഞ്ഞുകാലത്ത് സ്കിൻ നന്നായി ശ്രദ്ധിക്കണം. ചർമ്മത്തെ ബാധിക്കുന്ന മിക്ക പ്രശ്‌നങ്ങളും ഉണ്ടാവുന്നത് ഈ കാലാവസ്ഥയിലാണ്. മൊരിച്ചിലും വരൾച്ചയും പോലുള്ള അവസ്ഥകളൊക്കെ ഈ സമയത്താണ്
രൂപപ്പെടുന്നത്.

ഇതിനെ മറികടക്കുക എന്നത് അത്ര പ്രയാസ്സം ഉള്ളകാര്യമൊന്നുമല്ല. ശരിയായ പരിചരണ് ആണ് ഇതിന് ആദ്യം വേണ്ടത്. മുഖത്തെ ഈർപ്പം നിലനിർത്തി വരൾച്ചയിൽ നിന്നും രക്ഷിക്കാൻ പ്രകൃതിദത്ത ഫെയ്‌സ് മാസ്‌ക്കുകൾക്ക് സാധിക്കും. ഈ ഫെയ്‌സ് മാസ്‌ക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

ഓട്‌സ് മാസ്‌ക് – തുല്യ അളവിൽ ഓട്‌സ്, തേൻ, തൈര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ഇവ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയണം. ഇത് ആഴ്ച്ചയിൽ രണ്ട് തവണ ചെയ്താൽ മതി.

ഹണി-മിൽക്ക് മാസ്‌ക് – ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാസ്‌ക്കാണ് ഇത്. തിളപ്പിക്കാത്ത പാൽ 5-6 ടെബിൾ സ്പൂൺ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് 5 മിനിറ്റ് മസാജ് ചെയ്യണം. 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകികളയുക. ഇത് ചർമത്തെ മൃദുവാക്കുക മാത്രമല്ല മുഖത്തിന് തിളക്കവും നൽകും.

അവൊക്കാഡോ മാസ്‌ക് – അവൊക്കാഡോയുടെ ദശ രണ്ട് ടേബിൾ സ്പൂൺ, 2 ടേബിൾ സ്പൂൺ തേൻ, മുട്ടയുടെ മഞ്ഞ ഒരു ടേബിൾ സ്പൂൺ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 30-45 മിനിറ്റിന് ശേഷം കഴുകികളയാം. ഇത് ആഴ്ച്ചയിൽ ഒരു തവണ ചെയ്യണം.

പപ്പായ മാസ്‌ക് – ചർമ്മ സൗന്ദര്യത്തിന് ഉത്തമമാണ് പപ്പായ മാസ്‌ക്. മികച്ച ക്ലെൻസർ എന്നതിലുപരി നല്ലൊരു ഹൈഡ്രേറ്റിങ്ങ് എലമെന്റ് കൂടിയാണ് പപ്പായ. ഒരു ടേബിൾ സ്പൂൺ പപ്പായ പെയിസ്റ്റിൽ രണ്ട് ടേബിൽ സ്പൂൺ ഓട്‌സും ഒരു ടേബിൾ സ്പൂൺ നാരങ്ങയും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കൈ-കാലുകളിലും തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ബനാന മാസ്‌ക് – ഇതിനായി ആദ്യം പകുതി പഴുത്ത പഴം നന്നായി ഞെരിക്കുക. ഇനി ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം മുഖത്ത് തേയ്ക്കാം. മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാം. അതും ഇളം ചൂട് വെള്ളത്തിൽ. മാസത്തിലെ രണ്ടോ മുന്നോ ദിവസം ഇത് ഉപയോഗിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *