മാവേലിക്കര പൊന്നമ്മയെന്ന അഭിനയ പ്രതിഭ

മലയാളചലച്ചിത്രരംഗത്ത് അഭിനേതാവ്, ഗായിക എന്നീ എന്ന നിലകളിൽ പ്രശസ്തയാണ് മാവേലിക്കര പൊന്നമ്മ. അരി,ഉള്ളടക്കം, കടലമ്മ തുടങ്ങിയ സിനിമകളിൽ അവർ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു.1970 മുതൽ 1995 വരെ അഭിനയരംഗത്ത് സജീവമായിരുന്ന പൊന്നമ്മ അമ്മ നടി എന്ന നിലയിലാണ് മലയാളത്തിൽ അറിയപ്പെട്ടത്.

മാവേലിക്കരയിൽ ജനിച്ചു. ഭർത്താവ് രാഘവപ്പണിക്കർ, സുഷമ പത്മനാഭൻ എന്ന ഒരു മകളുണ്ട്. ടീച്ചർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനിടയിലും നാടകത്തോടും സിനിമയോടും അഭിനിവേശം കാട്ടിയ നടിയാണ് മാവേലിക്കര പൊന്നമ്മ. 1940കളിൽ നടനരംഗത്തെത്തിയ ഇവർ നാടകവേദിയിലെത്തുന്ന ആദ്യ സ്ത്രീകളിൽ ഒരാളാണ്. അതുവരെയും പുരുഷന്മാർ തന്നെ യാണ് സ്ത്രീ വേഷം കൈകാര്യം ചെയ്തിരുന്നത്. കെ.പി എ സി, കലാനിലയം തുടങ്ങിയ നാടകസംഘങ്ങളോടൊത്ത് ഏകദേശം 500 ലധികം വേദികളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.

സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, തോപ്പിൽ ഭാസി തുടങ്ങിയ അക്കാലത്തെ മിക്ക പ്രധാന നടന്മാരോടൊപ്പവും പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഉദയായുടെ കടലമ്മ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് 1963ലാണ് പൊന്നമ്മ ആദ്യമായി ചലച്ചിത്രരംഗത്തെത്തുന്നത്. അതിൽ സത്യന്റെ നായികയായിരുന്നു. ഒരു സുന്ദരിയുടെ കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അന്ന് മിക്ക ഷൂട്ടിങ്ങും മദ്രാസിലായതിനാൽ ലീവ് എടുക്കാനുള്ള ബുദ്ധിമുട്ടുമൂലം റിട്ടയർ ചെയ്യുന്നതുവരെ പല ചിത്രങ്ങളിലും അഭിനയിക്കാനായില്ല.

1989ൽ രുക്മിണി എന്ന കെപി കുമാരന്റെ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ അഭിനയത്തിൽ തിരിച്ചെത്തി. ഇത് മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കിയ ചിത്രമായിരുന്നു. പിന്നീട് ശ്രീനിവാസനോടൊത്ത് ജയരാജിന്റെ ആകാശക്കോട്ടയിലെ സുൽത്താൻ. കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്നിവയിലും അഭിനയിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ പല അവാർഡ്കളും നേടിയിട്ടുണ്ട്.1995 സെപ്റ്റംബർ 6നു ശ്രീ ഉത്രാടം തിരുനാൽ ആശുപത്രിയിൽ ഹൃദയാഘാതം കാരണം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!