ഇന്ന് സരസ്വതി എസ് വാര്യരുടെ ഓര്‍മ്മദിനം

എഴുത്തുകാരിയും വിവർത്തകയുമായിരുന്ന സരസ്വതി എസ് വാര്യർ.സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുൾമൊഴികൾ, വേദമതം, സൗന്ദര്യലഹരി എന്നിവ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു.

പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാരിയത്ത് 1926ൽ ജനിച്ചു. അരനൂറ്റാണ്ടിലേറെ ശ്രീഗുരുവായൂരപ്പൻ മാസികയിൽ എഴുതി. കോഴിക്കോട് ചാലപ്പുറത്ത് വാരിയത്ത് പരേതനായ ശങ്കര വാരിയരായിരുന്നു ഭർത്താവ്.


രമണമഹർഷിയുടെ സംഭാഷണങ്ങളുടെ വിവർത്തനങ്ങളായ വചനാമൃതം, രമണാമൃതം, രമണമഹർഷിയുടെ ജീവിതചരിതം, അരുണാചല അക്ഷരമണമാല, തിരുവാചകത്തിന്റ വ്യാഖ്യാനം, പെരിയപുരാണം (പുനരാഖ്യാനം), സ്വാമി സുഖബോധാനന്ദയുടെ ‘മനസേ റിലാക്‌സ് പ്ലീസ്’ എന്നിവയും വിവർത്തനം ചെയ്തു. ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, നവരാത്രി സ്തുതികളുടെ സമാഹാരമായ ഗൃഹദീപം തുടങ്ങിയവയും പ്രധാന കൃതികളാണ്.2024 ഒക്ടോബർ 22 ന് അന്തരിച്ചു.

പുരസ്കാരങ്ങൾ

വാര്യർ സമാജത്തിന്റെ എൻ വി കൃഷ്ണവാര്യർ പുരസ്കാരം
ഗുരുവായൂർ നിഷ്കാമകർമയോഗി.

courtesy Kalagramam Book Shelf

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!