നിര്‍മ്മാണ കമ്പനിയുമായി ടോവിനോ; ‘ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്’
ജന്മദിനത്തില്‍ സിനിമ നിർമ്മാണകമ്പനി പ്രഖ്യാപിച്ച് ടോവിനോ തോമസ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്നാണ് പുതിയ നിർമ്മാണ കമ്പനിയുടെ പേര്.‘ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ ജന്മദിനത്തിൽ ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതിനാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപെട്ടവരെ നിംഗ്‌ഫാൾക്ക് മുന്നിലേക്ക് ടോവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്നു’,ടൊവീനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്
ടോവിനോ തോമസ്- രോഹിത്ത് വി എസ് കൂട്ടുകെട്ടിലെ കളയുടെ ടീസർ പുറത്തുവിട്ടിരുന്നു. ടീസറിന് ഇതിനോടകം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ടോവിനോ നായകനായെത്തുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ്, മഞ്ജു വാര്യർ, അനൂപ് മേനോൻ ഉൾപ്പടെ നിരവധിപേർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.