വീണ്ടും ഞെട്ടിച്ച് ഫറ ഷിബ്‌ലയുടെ മേക്കോവര്‍; ചിത്രത്തിന്‍റെ ക്യാപ്ഷനും പൊളി

വൈറലായിനടി ഫറ ഷിബ്‌ലയുടെ മേക്കോവർ ചിത്രം . കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഫറ. ശരീരഭാരം കൂടിയതിന് പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം തരംഗമായി മാറി.


ശരീരത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് പുതിയ മേക്കോവർ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകുന്നത്. ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്നും നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം ഫറ കുറിച്ചു.


ബോഡിപോസിറ്റിവിറ്റി, സ്റ്റോപ്പ്ഫിസിക്കൽ കമന്റ്സ് എന്നീ ഹാഷ്ടാഗുകളും താരം ചേർത്തിട്ടുണ്ട്. 85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *