പൊളിലുക്ക് നല്‍കും ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍
വസ്ത്രത്തിന് ചേരുന്ന ആക്സസറീസും ആണെങ്കിലും നിങ്ങളെ കാണാന്‍ പൊളിലുക്ക് ആയിരിക്കും.ഓരോ വസ്ത്രത്തിനും അതിനു ചേരുന്ന തരത്തില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം. സാരിയുടെ ലുക്കും, അതുപോലെ മെറ്റീരിയലിനും അനുസരിച്ച് തിരഞ്ഞെടുക്കുന്ന ഓര്‍ണമെന്റ്‌സിലും വ്യത്യാസം വരും.
ഓക്‌സിഡൈസ്ഡ് ആഭരണങ്ങളോടാണ് ഇന്ന് എല്ലാവര്‍ക്കും പ്രീയം.ഒരു യുണിക്ക് ലുക്ക് ക്രിയേറ്റ് ചെയ്യുവാന്‍ ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് ഇതിനോട് പ്രിയം കൂട്ടുന്ന കാര്യമാണ്. മാത്രവുമല്ല, ഗോള്‍ഡന്‍ നിറത്തിലും മറ്റും ഓര്‍ണമെന്റ്‌സ് ധരിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഓക്‌സിഡൈസ്ഡ് ആഭരണങ്ങളിലേയ്ക്ക് തിരിയുന്നുണ്ട്.
നിങ്ങള്‍ ആദ്യം ഓഫീസിലേയ്ക്ക് ഏത് വസ്ത്രമാണ് ധരിക്കുവാന്‍ പോകുന്നത് എന്ന് തീരുമാനിക്കുക. അതിനനുസരിച്ചായിരിക്കണം ആഭരണം തിരഞ്ഞെടുക്കേണ്ടതും.നല്ല നീണ്ടുകിടക്കുന്ന ഓക്‌സിഡൈസ്ഡ് ഓര്‍ണമെന്റ്‌സ് അതിമനോഹരമായിരിക്കും. മാല ഹെവി ആക്കാതെ സിംപിള്‍ ആയിരിക്കുന്നത് മനോഹരമായിരിക്കും. ഒപ്പം, കാതില്‍ സ്റ്റെഡും ധരിക്കാവുന്നതാണ്.
കൈയ്യില്‍ ഒരൊറ്റ തടവളയും അതുപോലെ മോതിരവും ധരിക്കുന്നത് വളരെ മനോഹരമായിരിക്കും. ഇനി മാലധരിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നല്ല നീണ്ട കമ്മല്‍ ഉപയോഗിക്കാം. അല്ലെങ്കില്‍, ചെറിയ കമ്മലും ചെറിയ മാലയും ഉപയോഗിക്കാവുന്നതാണ്. സാരിക്കും ചുരിദാറിനും ഈ കോമ്പോ ഒരുപോലെ കിടുലുക്ക് നല്‍കും.ജീന്‍സും ഷര്‍ട്ടുമാണെങ്കില്‍ ഓക്‌സിഡൈസ്ഡ് ചോഖേര്‍ മാത്രം ധരിച്ചാല്‍ മതിയാകും. കമ്മല്‍ ധരിക്കണ്ട ആവശ്യമില്ല. ഒപ്പം ഒരു ഹെവി മോതിരവും ലുക്ക് കൂട്ടും.
നല്ല സാരിയുടെ കൂടെ അത് പട്ടു സാരിയായാലും ഹെവി ഓര്‍ണമെന്റ്‌സ് ധരിച്ച് ലൈറ്റ് മേയ്ക്കപ്പും ഇട്ടാല്‍ ലുക്കായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ല ഓക്‌സിഡൈസ്ഡ് ജിമിക്കി, ചന്‍ബാലീസ് അല്ലെങ്കില്‍ ഹാഗിംഗ് കമ്മലുകള്‍ എടുത്താല്‍ മനോഹരമായിരിക്കും. നല്ല നീളത്തിലുള്ള കമ്മലുകളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മാല ഒഴിവാക്കാവുന്നതാണ്. അല്ലെങ്കില്‍, നല്ല നീണ്ട് ഹെവിയായിക്കിടക്കുന്ന ടെംപിള്‍ വര്‍ക്കുകളോട് കൂടിയ മാലയ്‌ക്കൊപ്പം സ്റ്റെഡ് കമ്മല്‍ ഉയോഗിക്കാവുന്നതാണ്. ഒപ്പം ഒരു മോതിരവും ലുക്കായിരിക്കും. ലെഹങ്ക, ചുരിദാര്‍, കുര്‍ത്തി എന്നിവയാണ് ധരിക്കുന്നതെങ്കില്‍ നീളത്തലുള്ള കമ്മലുകള്‍ മനോഹരമായിരിക്കും. ഒപ്പം കൈകളില്‍ വളകള്‍ ഹെവിയായി ധരിക്കാവുന്നതുമാണ്. അത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രവും അതിലെ വര്‍ക്കിനേയും ആശ്രയിച്ചിരിക്കും.
കഫ്ത്താന്‍ അല്ലെങ്കില്‍ ഷര്‍ട്ട്, സമ്മര്‍ വസ്ത്രങ്ങള്‍ എന്നിവയുടെ കൂടെയെല്ലാം ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ ധരിക്കുന്നത് യുണീക്ക് ലുക്ക് ലഭിക്കുന്നതിന് വളരെയധികം സഹായിക്കും. ഈ ലുക്കിന്റെ കൂടെ മേയ്ക്കപ്പിലും വ്യത്യസ്തത നിലനിര്‍ത്തിയാല്‍ മനോഹരമായിരിക്കും.