‘മടിയില്‍ ഇരിക്കാല്ലോ അല്ലേ?’ സദാചാരഗുണ്ടായിസത്തിന് വിദ്യാര്‍ത്ഥികളുടെ മറുപടി..
ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റിൽ പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്.
കോളേജിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർത്ഥികൾ കണ്ട് ഒരുമിച്ച് ഇരിക്കുന്ന ബെഞ്ചിന് പകരം ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന കസേരകളാണ്. ആദ്യം സംഭവം മനസിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

സദാചാര ഗുണ്ടകൾക്കെതിരെ മറുപടിയുമായി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ രംഗത്തെത്തുകയായിരുന്നു. ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘അടുത്ത് ഇരിക്കരുതെന്നല്ലേ ഉള്ളൂ, മടീൽ ഇരിക്കാല്ലോ അല്ലേ’ എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ചിത്രം ശബരിനാഥന്‍ എംഎല്‍എയും, വി.ടി ബല്‍റാമും സോഷ്യല്‍ മീഡിയല്‍ പങ്കുവച്ചു.
