ഉറങ്ങി തീര്‍ന്നില്ല ബെഡ്ഡുമായി കോളജിലേക്ക്!!!! വീഡിയോ കാണാം
കോറോണയില്‍ നിന്ന് ലോകം പതിയ മുക്തമായികൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ ക്ലാസ്സുകള്‍ ഓഫ് ലൈന്‍ ആയി കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസ് ഭീഷണി കുറഞ്ഞതോടെ ഓഫീസുകളും സ്കൂളുകളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. പക്ഷെ പലരും വീട്ടിലിരുന്നതിന്റെ ആലസ്യത്തിൽ നിന്നും മോചിതരായിട്ടില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ സൂചന നല്‍കുന്നത്.
ലോക്ക്ഡൗൺ സമയത്ത് കിടക്കപ്പായയിൽ നിന്നും നേരെ എഴുന്നേറ്റ് ലാപ്ടോപിന്റെ മുൻപിൽ ഇരുന്നതുകൊണ്ടോ എന്തോ യൂണിവേഴ്സിറ്റിയിൽ കാലത്ത് 9 മണിക്ക് ക്ലാസ്സുണ്ട് എന്ന വിവരം പെൺകുട്ടിയെ ചൊടിപ്പിച്ചു. ബെഡിൽ സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന സമയത്താണോ ക്ലാസ് ???. പിന്നെ ഒന്നും ആലോചിച്ചില്ല ബെഡ്ഡുമായി കോളജിലേക്ക്. ക്ലാസ്സിലെത്തിയ പെണ്‍കുട്ടി നീണ്ട ടേബിളില്‍ ബെഡ്ഡ് സജ്ജീകരിച്ച് കിടക്കുന്നതും വീഡിയോയിലുണ്ട്.