കെ.എഫ്.സി ചിക്കന് ഓഡര്‍ നല്‍കി; കിട്ടിയത് കോഴിത്തല
കെ.എഫ്.സിക്ക് ഓഡര്‍ നല്‍കി കിട്ടിയതോ കോഴിയുടെ തല. യു.കെയില്‍ ഗബ്രിയേല്‍ എന്ന യുവതിക്കാണ് കെ.എഫ്.സി ഓര്‍ഡര്‍ ചെയ്ത് ബ്രോസ്റ്റഡ് കോഴിത്തല ലഭിച്ചത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.
ഇവർ കോഴിത്തലയുടെ ചിത്രം സഹിതം വിവരം റിവ്യൂ ആയി പോസ്റ്റ് ചെയ്തു. ഇത് ടേക്ക് എവേ ട്രോമ എന്ന ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചു. ഇതോടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
സംഭവം വൈറലായതിനു പിന്നാലെ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തി. തങ്ങൾ വളരെ ശ്രദ്ധിച്ചാണ് ചിക്കൻ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വളരെ വിരളമായി മാത്രം സംഭവിച്ചതാണെന്നും വാർത്താകുറിപ്പിലൂടെ കെഎഫ്സി യുകെ അറിയിച്ചു.