ഉര്‍ഫിയുടെ പുതിയ പരീക്ഷണം; ടോപ്പിന് പകരം ഹെവിചെയിന്‍

ടോപ്പിന് പകരം ഹെവി ചെയിന്‍ ധരിച്ച് ബിഗ്ബോസ് താരം ഉര്‍ഫി ജാവേദ്. താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് ധരിച്ചിരിക്കുന്നത്. ലെയറുകളായി അണിഞ്ഞിരിക്കുന്ന ഈ ചെയിനിൽ വിവിധ നിറത്തിലുള്ള പൂട്ടുകള്‍ കാണാം. സ്റ്റൈലിഷ് ബ്ലാക് നെറ്റ് സകർട്ടിനൊപ്പമാണ് ഈ ചെയിൻ ടോപ് ധരിച്ചത്. ലുക്കിന് അനുയോജ്യമായി ഗ്ലാം മേക്കപ്പ് ആണ് ചെയ്തത്. പോണി സ്റ്റൈലിൽ കെട്ടിയ മുടിയിലും ചെയിൻ പിണച്ചിട്ടിരുന്നു.

പതിവുപോലെ ഉർഫിയുടെ ഈ ലുക്കും കടുത്ത വിമർശനം നേരിട്ടു. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള ഉർഫിയുടെ ശ്രമങ്ങൾ അതിരുവിടുന്നുവെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *