” ഉരുൾ “ടൈറ്റിൽ പോസ്റ്റർ റിലീസ്
“മാമാങ്കം”എന്ന ചിത്രത്തിലൂടെ കരുത്തനായ ചാവേറായി മലയാളികൾക്ക് പ്രിയങ്കരനായ യുവനടൻ “വിയാൻ മംഗലശ്ശേരി” നായകനാകുന്ന ” ഉരുൾ ” എന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ചലച്ചിത്ര രംഗത്തെ പ്രശസ്തരായ എം പത്മകുമാർ,സോഹൻ റോയ്,രാജീവ് നാഥ്, അളകപ്പൻ, ബാദുഷ,സന്തോഷ് വിശ്വനാഥ്,സജി സുരേന്ദ്രൻ,ബിജു മജീദ്, അഞ്ജലി നായർ തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.പ്രശസ്ത പ്രശസ്ത വിഎഫ്എക്സ് കമ്പനിയായ ഇൻമോവോ പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ഈ ചിത്ര നവാഗതനായ വെൺമണി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്നു.
അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എരീസ് വിസ്മയ മാക്സിൽ പുരോഗമിക്കുന്നു..അജു ജോയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിലെ നായിക മേഘനയാണ്.
വെണ്‍മണി ഉണ്ണികൃഷ്ണന്‍,മധു പട്ടത്താനം, ബിജു, ദേവി നന്ദന, പ്രെബിന്‍, ശ്രീനാഥ്, ഷമീര്‍, ധനോജ് നായിക്, ബിജു ചന്ദ്രന്‍, ആന്‍സി, പ്രാര്‍ത്ഥന, ആവണി പ്രമോദ്, അഭിനവ് അരുണ്‍, അലിസാ, വിനയന്‍ ചന്ദ്രൻ തുടങ്ങി അവരാണ് മറ്റു പ്രമുഖ താരങ്ങൾ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍-ഉദയ ചന്ദ്രന്‍,നീലാംബിക, സുശീല പി,ക്യാമറ- വിഷ്ണു ലാല്‍ കൊല്ലം, എഡിറ്റര്‍ & ഡി.ഐ- ജിതിന് കുമ്പുകാട്ട്, കല- ബിജു രാഖവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-
ഫെല്‍വിന്‍, മേക്കപ്പ്- വിനയചന്ദ്രന്‍, അസോ ഡയറക്ടര്‍- നവീന്‍ വിനോദ്, സ്റ്റുഡിയോ- ഏരീസ് വിസ്മയ മാക്‌സ്, ഫസ്റ്റ്കട്ട്- സഞ്ജയ്, ക്യാമറ അസോസിയേറ്റ്- രതീഷ്,സെകന്‍ഡ് ക്യാമറ- അമൃത് ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- ആശിഷ് കൃഷ്ണന്‍, ഋഷികേശ്, VFX- ഇന്‍മോവോ സ്റ്റുഡിയോ, സ്‌പെഷ്യല്‍ കട്ട്- സാന്‍ജോ സജി, അസിസ്റ്റന്റ് എഡിറ്റര്‍- അനീന ഫിലിപ്പ്, സ്റ്റില്‍സ്- ബെന്‍സണ്‍ ബെനാഡിക്ട്, ഡിസൈന്‍- മനു ഡാവിഞ്ചി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.