മന്ത്രി മാമച്ചൻ വീണ്ടും വരുന്നു!!! വെള്ളിമൂങ്ങ രണ്ടാംഭാഗത്തിനുള്ള ഒരുക്കമോ അണിയറയിൽ?

മലയാളികളുടെ പ്രിയ നടൻ ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യ ചിത്രമാണ് വെള്ളിമൂങ്ങ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ടാംഭാഗത്തിൽ മാമച്ചൻ മന്ത്രിയായതിനു ശേഷമുള്ള കാര്യങ്ങളാവും ഉണ്ടാക്കുക.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രതീക്ഷയിൽ കവിഞ്ഞ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പ്രത്യേകിച്ചും ബിജുമേനോൻ കൈകാര്യം ചെയ്ത മാമച്ചൻ എന്ന കഥാപാത്രം . രണ്ടാം ഭാഗത്തിലും കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ബിജു മേനോൻ താല്പര്യപ്പെടുന്നു എന്നുള്ള വിവരങ്ങളാണ് വരുന്നത്.

ആദ്യഭാഗത്തെ താരനിര കളായ നിക്കി ഗൽറാണി, അജു വർഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്നത് കണ്ടറിയാം. ഒരു മദ്ധ്യവയസ്കനായ രാഷ്ട്രീയക്കാരൻ തന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. അവൾ തന്റെ കുട്ടിക്കാലത്ത് സ്നേഹിച്ച സ്ത്രീയുടെ മകളാണെന്ന് പിന്നീട് തിരിച്ചറിയുന്നു. ഒപ്പം മാമച്ചന്റെ രാഷ്ട്രീയ ജീവിതം കൂടി കോർത്തിണക്കിയ കഥയായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗത്ത് ഉണ്ടായിരുന്നത്. 2022 തന്നെ വെള്ളിമൂങ്ങയുടെ ചിത്രീകരണമാരംഭിക്കുന്ന റിപ്പോർട്ടുകളാണ് അറിയുന്നത്. ആദ്യഭാഗം പോലെതന്നെ രണ്ടാംഭാഗവും വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *