വിജയ് ദേവരകൊണ്ട, പുരി ജഗന്നാഥ് എന്നിവര്‍ ഒന്നിക്കുന്ന ‘ജെജിഎം’


ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും തങ്ങളുടെ അടുത്ത സംരംഭമായ ‘ജെജിഎം’ എന്ന ചിത്രത്തെ കുറിച്ച്, മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.

ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നറായ ‘ജെജിഎം’ എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രുപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക.ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ജെജിഎം’.
ഈ ആക്ഷന്‍ ഡ്രാമ ചിത്രം പ്രേക്ഷകര്‍ക്കുള്ള മറ്റൊരു മാസ് എന്റര്‍ടെയ്‌നറാണ്.

‘ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് ‘ജെജിഎം’ എന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്‌നറായ ‘ജെജിഎം’ ശക്തമായ ഒരു പുത്തന്‍ ആഖ്യാനമാണ്’ എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് ആവേശത്തോടെ സംവിധായകന്‍ പുരി ജഗന്നാഥ് പറഞ്ഞത്.

‘ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ ‘ജെജിഎം’ എന്നെ അത്യധികം ആവേശഭരിതനാക്കുന്നു. കഥ സവിശേഷതയള്ളതാണ്. അത് എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചാര്‍മ്മിക്കും അവളുടെ ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. ‘ജെജിഎമ്മിലെ എന്റെ കഥാപാത്രം ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്തവിധം ഉന്മേഷദായകമാണ്, അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’ നടന്‍ വിജയ് ദേവര കൊണ്ട പ്രതികരിച്ചത്.

‘വിജയ് ദേവരകൊണ്ട, പുരി ജഗന്നാഥ്, ചാര്‍മി കൗര്‍ എന്നിവരോടൊപ്പം ഈ അഭിമാനകരമായ പ്രൊജക്ടായ ‘ജെജിഎമ്മില്‍ സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ ചിത്രം ഓരോ ഇന്ത്യക്കാരന്റെയും മനസ്സാക്ഷിയെ സ്പര്‍ശിക്കും എന്ന് ശ്രീകര സ്റ്റുഡിയോയിലെ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ എന്ന് നിര്‍മ്മാതാവ് ശ്രീകര സ്റ്റുഡിയോ വംശി പൈഡിപ്പള്ളി പറഞ്ഞു.

2022 ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കും. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ ചിത്രീകരിക്കും. ‘ജെജിഎം’ ഒരു പുരി കണക്റ്റ് ആന്റ് ശ്രീകര സ്റ്റുഡിയോ
പ്രൊഡക്ഷനാണ്.

ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ഇത് നിര്‍മ്മിക്കുന്നത്.

പുരി ജഗന്നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ജെജിഎം’ എന്ന ഈ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും.പി ആർ ഒ-ശബരി

Leave a Reply

Your email address will not be published. Required fields are marked *