ആലപ്പുഴ നഗരത്തില്‍ വേറിട്ടൊരു ബ്രൈഡല്‍ ഫോട്ടോഷൂട്ട്


ആലപ്പുഴ നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് നടന്ന വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വൈറലായി. നോർത്ത് – ഇന്ത്യൻ ബ്രൈഡൽ ലുക്കിൽ നടന്ന സ്ട്രീറ്റ് ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വളരെവേഗം ഇടംപിടിച്ചു.

നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളായ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാൻഡ്, ബോട്ട് ജെട്ടി, നാഷണൽ ഹൈവേ, മാർക്കറ്റ് എന്നിവിടങ്ങളിലായാണ് ഫോട്ടോഷൂട്ട് നടന്നത്.

നവ വധുവിന്‍റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ മോഡൽ,നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ സാരി അണിഞ്ഞതോടുകൂടിയാണ് ചിത്രം കൂടുതല്‍ ശ്രദ്ധേയമായത്. ആലപ്പുഴനഗരത്തിന്‍റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന തരത്തില്‍ തരത്തിലുള്ള ഫോട്ടോഷൂട്ട് ആയിരുന്നു ഇത്. പതിവ് ഫോട്ടോ ഷൂട്ടില്‍ നിന്ന് വ്യത്യസ്തമായി ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടാണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. ഞായറാഴ്ചനടന്ന ഫോട്ടോഷൂട്ട് പെട്ടെന്ന് തന്നെ ജനശ്രദ്ധപിടിച്ചുപറ്റി. നഗരമദ്ധ്യത്തില്‍ കണ്ട ബ്രൈഡല്‍ ഫോട്ടോഷൂട്ട് കണ്ട് ജനങ്ങള്‍ ആദ്യം ഒന്നമ്പരന്നു. ഒരു ജുവല്ലറിയുടെ പരസ്യചിത്രീകരണത്തിനായാണ് ഇത്തരത്തിലുള്ള വേറിട്ടവഴി ക്യാമറമാന്‍ തെരഞ്ഞെടുത്തത്.

പി.ജി ജേർണലിസം ഒന്നാം വർഷ വിദ്യാർഥിനിയായ ബിൻസി ബിജുവാണ് ഷൂട്ടിന്റെ മോഡൽ.മാധ്യമ പഠനത്തോടൊപ്പം അഭിനയത്തിലും താല്‍പര്യമുള്ള ബിൻസി,കഴിഞ്ഞ രണ്ട് വർഷക്കാലമായി മോഡൽഷൂട്ടുകളും ചെയ്തുവരുന്നു. സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍ ജില്ലാപി ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആലപ്പുഴ സ്വദേശിനി കവിത സന്തോഷ് ബിന്‍സിയെ മേക്കോവര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *