അന്ധയായ അമ്മയ്ക്ക് പൂക്കളെന്ന് പറഞ്ഞു നൽകിയത് തന്റെ ചെറുമകളെ
തന്റെ മകളുടെയോ മകന്റെയോ കുഞ്ഞിനെ ആദ്യമായി കൈകളിലേക്ക് ഏറ്റുവാങ്ങുന്ന ഒരു വൃദ്ധ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും. പറയേണ്ട ആവശ്യമുണ്ടോ ആ സന്തോഷത്തിന് അതിരുകളില്ല അല്ലേ. ഇവിടെ കാഴ്ചയില്ലാത്ത ഒരു വൃദ്ധമാതാവ് തന്റെ കൈകളിലേക്ക് പൂക്കളെന്നു കരുതി ഏറ്റുവാങ്ങിയത് തന്റെ ചെറുമകളെ . തുടർന്ന് നടന്ന സംഭവവികാസങ്ങൾ ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
തന്റെ മാതാവിന്റെ പിറന്നാൾ ദിവസം മകൻ നൽകിയ സമ്മാനമാണിത്. ഒരു അമ്മയ്ക്ക് നൽകാവുന്നതിലും വലിയ സമ്മാനം. ചെറുമകൾ ഉണ്ടായ കാര്യം വൃദ്ധമാതാവിനെ അറിയിച്ചിരുന്നില്ല. അമ്മയുടെ പിറന്നാൾ ദിവസം നൽകാനായി കരുതിവെച്ച സന്തോഷകരമായ വാർത്തയായിരുന്നുയിത്.
വീഡിയോയിൽ ഒരു വീടിന്റെ മുമ്പിൽ കാത്തു നിൽക്കുന്ന വൃദ്ധയുടെ അരികിലേക്ക് ഒരു യുവാവ് കൈകളിൽ ഒരു കുഞ്ഞുമായി എത്തുന്നു. അയാൾ പൂക്കളെന്ന് പറഞ്ഞ് നൽകുമ്പോഴാണ് ആ വൃദ്ധമാതാവിന് കാഴ്ച കാണില്ലെന്ന വസ്തുത നാം മനസ്സിലാക്കുന്നത്. ശേഷം ഇത് അമ്മയുടെ ചെറുമകൾ ആണെന്ന് പറയുമ്പോൾ ആ വൃദ്ധമാതാവിൽ ഉണ്ടാകുന്ന സന്തോഷം ആരുടെയും മനസ്സ് ഒരു നിമിഷമെങ്കിലും വേദനിപ്പിക്കുന്നതാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചുകൊണ്ട് എത്തിയത്.
” എന്റെ അമ്മ അന്ധയാണ്. പൂക്കളെന്ന ധാരണയിൽ അമ്മയുടെ കയ്യിൽ ഞാൻ കൊടുത്തത് അവരുടെ കൊച്ചു മകളെയാണ്. അതാണ് ഈ സന്തോഷത്തിനു കാരണം. അമ്മ കുട്ടിയെ എടുത്ത് കരയുന്നത് കണ്ടോ. ഇതല്ലേ സ്നേഹം.യഥാർത്ഥ സ്നേഹം. കാഴ്ച പോലും അപ്രസക്തമാകുന്ന സ്നേഹത്തിന്റെ നിറവ് ” എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്