“വോയ്സ് “
“Technology is a useful servant but a dangerous master”
എന്ന തത്വത്തിന്റെ ഒരു നേർക്കാഴ്ചകളുമായി സനനിം തോമസ്സ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ” വോയ്സ് “മിലിറ്ററി ഇന്റലിജൻസിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടങ്ങിയ ഒരു വോയിസ് കമാന്റിങ് ആപ്ലിക്കേഷൻ.
ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഈ ആപ്ലിക്കേഷൻ അടങ്ങിയ ഫോൺ ചെറിയ മോഷണങ്ങൾ നടത്തുന്ന ഇതിന്റെ അപകടങ്ങൾ അറിയാത്ത ഒരു കള്ളന് ലഭിച്ചാലോ ? അയാൾ അയാളുടെ മോഷണങ്ങൾക്ക് ഉൾപ്പെടെ നിയമവിരുദ്ധമായ പല പ്രവർത്തികൾക്കും ഈ ഫോൺ ഉപയോഗിച്ചാലോ ?
അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും ഊഹിക്കാൻ സാധിക്കുമോ ?.
ഇതാണ് ” വോയ്സ് ” എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
ഏറെ ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ഈ ഹ്രസ്വചിത്രം സംവിധാനം സനിൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ സനിൽ തോമസ് തന്നെ അവതരിപ്പിക്കുന്നു.
ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഹ്രസ്വചിത്ര വിഭാഗത്തിൽ ജയ്പൂർ അന്താരഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സൗണ്ട് എഡിറ്ററിനുള്ള അവാർഡും മലബാർ സൗഹൃദവേദി ചലച്ചിത്രമേളയിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും “വോയ്സ്” നേടി.
പതിനെട്ട് പ്രമുഖ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ “വോയാസ് ” അവാർഡുകൾ നേടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യൂണികോൺ ഡ്രീം റൈഡേഴ്സ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രീയേറ്റീവ് ഡയറക്ടർ- ഡിസ്നി ജെയിംസ്, തിരക്കഥ-ജോൺ എം പ്രസാദ്, എഡിറ്റിംഗ്- അരവിന്ദ് മന്മഥൻ, ക്യാമറ- ശ്രീകാന്ത് ഇല, ബാക്ക്ഗ്രൗണ്ട് സ്കോർ- റോണി റാഫേൽ, സൗണ്ട് മിക്സ്-എം ആർ രാജകൃഷ്ണൻ.
സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലാണ്
“വോയ്സ്” എന്ന
ഹ്രസ്വചിത്രം റിലീസ് ചെയ്തത്. വാർത്ത പ്രചരണം-എ എസ് ദിനേശ്.