വാട്സ് ആപ്പ് ചാനല്‍ ; ഉപയോഗരീതി എങ്ങനെ?
മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സപ്പ് ചാനൽ. നിങ്ങൾക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ പ്രധാനം എന്ന് കരുതുന്ന ആളുകളിൽ നിന്നും അതുമല്ലെങ്കിൽ ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ നേരിട്ട് നിങ്ങളുടെ വാട്സപ്പിനുള്ളിൽ ലഭിക്കും.വാട്സപ്പ് ചാനലിൽ ജോയിൻ ചെയാതാൽ മതി. നേരിട്ട് നിങ്ങളുടെ വാ്ടാസപ്പ് വഴി ഓരോ അപ്ഡേറ്റുകളും ലഭിക്കും. അതായത് നിങ്ങളുടെ ഇഷ്ട സെലിബ്രേറ്റിയുടെ പുതിയ അപ്ഡേറ്റ് അറിയാന്‍ അവരുടെ സോഷ്യല്‍മീഡയ അക്കൌണ്ടില്‍ പരതണ്ട. അവരുടെ വാട്സ്ആപ്പ് ചാനലില്‍ ജോയില്‍ ചെയ്താമതിയെന്ന് സാരം.
WhatsApp ചാനലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളിൽ നിന്ന് വേറിട്ട് അപ്‌ഡേറ്റുകൾ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക.വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.
Google Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ശേഷം വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്‌ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ഫോളോ ചെയ്യാൻ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും. ഒരു ചാനൽ ഫോളോ ചെയ്യാൻ, അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങൾക്ക് ചാനലിന്റെ പേരിൽ ടാപ്പു ചെയ്യാനും കഴിയും.
ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്‌മിന് അറിയാനും സാധിക്കില്ല. ആരെ ഫോളോ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്, അത് സ്വകാര്യവുമാണ്.
ചാനൽ എങ്ങനെതുടങ്ങാം?
നിങ്ങളുടെ നിലവിലുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും. അവിടെ നിങ്ങൾ അഡ്മിൻ ആയിരിക്കും. അഡ്മിന് തന്റെ പോസ്റ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.ചാനലിൽ മെസേജുകൾ അധികമാകുന്നത് നിയന്ത്രിക്കാൻ 30 ദിവസം മാത്രമെ വാട്‌സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്‌സിന്റെ ഡിവൈസിൽ അപ്‌ഡേറ്റുകൾ കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാർക്ക് അവരുടെ ചാനലുകളിൽ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതും ഫോർവേർഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്പനി ഉടൻ അവതരിപ്പിച്ചേക്കും. അതുപോലെ അഡ്മിന് തന്റെ ചാനൽ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.