വരണ്ടചര്‍മ്മത്തിന് ആയുര്‍വേദ പരിഹാരമിതാ

തണുപ്പ് കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ശൈത്യകാലത്ത് ചർമ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് വരണ്ട ചർമ്മമാണ്. നിങ്ങളുടെ മുഖത്തോ കൈകളിലോ മറ്റെവിടെയെങ്കിലുമോ അത് അനുഭവപ്പെട്ടാലും വരണ്ട ചർമ്മത്തിന് അസ്വസ്ഥത അനുഭവപ്പെടാം. ശൈത്യകാലത്ത് വരൾച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഈർപ്പത്തിന്റെ അഭാവമാണ്ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

മസാജ്


വരണ്ട് പരുക്കനായ ചര്‍മ്മത്തിന് ആയുര്‍വേദത്തിലുള്ള പരിഹാരമാണ് ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജ്. ബ്രഹ്മി, വേപ്പ് പോലുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം. ഇവ ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കും. മസാജ് ചെയ്യുന്നത് വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും ചെയ്യും. ശൈത്യകാലത്ത് പതിവായി മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജ് ചെയ്യാനുള്ള പല തരം എണ്ണകള്‍ വിപണിയിലും ലഭ്യമാണ്.

ഫേസ് മാസ്ക്


തണുപ്പ് കാലത്ത് നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ഫേസ് മാസ്കോ, ഫേസ് പായ്ക്കോ ഉപയോഗിക്കാം. പനിനീര്, നെല്ലിക്ക, കറ്റാര്‍വാഴ, മഞ്ഞള്‍, തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. ഇവ പാലുമായോ ക്രീമുമായോ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയുടെ നീര് ഉപയോഗിച്ച് ഫേസ് മാസ്ക് ഇടാവുന്നതാണ്. ഇത് തേച്ച ശേഷം ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മറ്റൊരു മാര്‍ഗ്ഗം പാലും പനിനീരും ചേര്‍ത്ത് ദിവസവും മുഖത്ത് തേക്കുകയാണ്. ഇങ്ങനെ പതിവായി ചെയ്യുന്നത് വഴി മുഖകാന്തി ലഭിക്കുന്നതിനൊപ്പം ചര്‍മ്മത്തില്‍ നനവും നിലനില്‍ക്കും.

ആരോഗ്യകരമായ ഭക്ഷണം


ശൈത്യകാലത്ത് ആരോഗ്യകരമായ ഭക്ഷണം പ്രധാനപ്പെട്ടതാണ്. നെല്ലിക്ക, ശതാവരി, ത്രിഫല, അമുക്കരം തുടങ്ങിയവയൊക്കെ ഭക്ഷണങ്ങളിലുള്‍പ്പെടുത്തുക. ശരീരത്തിലെ വിഷാംശങ്ങള്‍ ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ആരോഗ്യത്തിന് ഗുണകരമായ ച്യവനപ്രാശങ്ങള്‍ ശൈത്യകാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ ആയുര്‍വേദ മരുന്നുകള്‍ ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തും. ച്യവനപ്രാശം പതിവായി ഉപയോഗിക്കുന്നത് ശരീരത്തിനും ചര്‍മ്മത്തിനും നല്ലതാണ്. ഇവയ്ക്ക് പുറമേ പഴങ്ങളും ധാരാളമായി ആഹാരത്തിലുള്‍പ്പെടുത്തുക. ചര്‍മ്മത്തില്‍ സ്വഭാവികമായ നനവ് നിലനിര്‍ത്താന്‍ പഴങ്ങള്‍ സഹായിക്കും. അതുവഴി ചര്‍മ്മവും തിളക്കവും ആരോഗ്യമുള്ളതുമാകും.


വെള്ളം


എല്ലാ കാലത്തും ചെയ്യേണ്ടുന്ന ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും മൃദുത്വവും നല്കും. ആയുര്‍വേദമനുസരിച്ച് എല്ലാ ശാരീരിക തകരാറുകള്‍ക്കും പരിഹാരം ജലമാണ്. ശൈത്യകാലത്ത് പരമാവധി വെള്ളം കുടിക്കുക. ദിവസം 8-10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.


കുളി


ആയുര്‍വേദത്തിലെ നിര്‍ദ്ദേശമനുസരിച്ച് കടുപ്പമേറിയ സോപ്പുകളൊന്നും കുളിക്ക് ഉപയോഗിക്കരുത്. സോപ്പിലടങ്ങിയ രാസവസ്തുക്കള്‍ ചര്‍മ്മത്തിലെ ജലാംശം നഷ്ടമാക്കുകയും മൃദുത്വം നഷ്ടമാവുകയും ചെയ്യും. സോപ്പിന് പകരം പാല്‍, ക്രീം, മഞ്ഞള്‍ പൊടി, കടലമാവ് തുടങ്ങിയവ ഉപയോഗിക്കാം. ഇവ ചര്‍മ്മത്തെ മൃദുലമാകാനും സഹായിക്കും.

ശൈത്യകാലത്ത് ചർമ്മ സംരക്ഷണ ദിനചര്യകൾ സ്വീകരിക്കുകയും ജലാംശം നൽകുന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ചർമ്മം സീസണിലുടനീളം മൃദുലവും തിളക്കവുമുള്ളതായി നിലനിർത്താൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *