ബസില്‍ ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ച് യുവതി
തിരക്കുള്ള ബസില്‍ യാത്രചെയ്യുമ്പോള്‍ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗീക ചൂഷ്ണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. നാണക്കേടും സാഹചര്യം നിമിത്തം പലരും നിശ്ശബ്ദം സഹിക്കുകയാണ് പതിവ്. പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ഇക്കൂട്ടര്‍ സാഹചര്യം മുതലാക്കുകയും ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ വീണ്ടും ഏര്‍പ്പെടുകയും ചെയ്യും. ഇവിടെയാണ് ആരതി എന്ന യുവതി മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. തന്നെ ബസില്‍ ഉപദ്രവിച്ച പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയും പോലിലേല്പ്പിക്കുകയും ചെയ്ത ആരതി കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.
ബസ് യാത്രയ്ക്കിടെ ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്‍പ്പിച്ചു. കാഞ്ഞങ്ങാട് കരിവള്ളൂര്‍ സ്വദേശി പിടി ആരതിയ്ക്കാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടി ബസില്‍ ദുരനുഭവം ഉണ്ടായത്.ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി രാജീവനെ (52) കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള് ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.നീങ്ങി നില്ക്കാന് ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.
ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്കുമ്പോള് ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു.. പിങ്ക് പോലീസിനെയും വിവരമറിയിച്ച.
കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്