സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.
പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. നൂറിലേറെ ചെറുകഥകളും 17 നോവലുകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
മുറിപ്പാടുകള്‍ എന്ന നോവലാണ് പി.എ ബക്കര്‍ മണിമുഴക്കം എന്ന പേരില്‍ സിനിമയാക്കിയത്. ഈ സിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡ് അടക്കം നേടി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും സിനിമകള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.
‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34‑ആം വയസ്സിൽ പുറത്തിറങ്ങി. നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍.